തിരുവന്തപുരം : തിരുവന്തപുരത്ത് നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു. തുടര്‍ച്ചയായുണ്ടാകുന്ന സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനുള്ള ഉത്കണ്ഠയും ആശങ്കയും രാജ്‌നാഥ് സിങ് മുഖ്യമന്ത്രിയെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. തിരുവന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കവെയാണ് രാജ്‌നാഥ് സിങ് മുഖ്യമന്ത്രിയെ വിളിച്ചത്.
ആക്രമണങ്ങള്‍ തടയാന്‍ ശക്തമായ നടപടിയെടുക്കണമെന്ന് രാജ്‌നാഥ് സിങ്ങ് ആവശ്യപ്പെട്ടു. രാവിലെ ടെലഫോണില്‍ വിളിച്ചാണ് രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട ആശങ്ക രാജ് സിങ് അറിയിച്ചത്. കേരളത്തിലെ രാഷ്ട്രീയ അതിക്രമണങ്ങളുമായി ബന്ധപ്പെട്ട് ദേശീയ തലത്തില്‍ തന്നെ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും ബിജെപി നേതാക്കളുടെ ഭാഗത്തു നിന്നും പ്രതികരണം ഉണ്ടായിരുന്നു.നേരത്തെ കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ദേശീയ തലത്തില്‍ തന്നെ വലിയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബിജെപി നേതാക്കള്‍ ശ്രമിച്ചിരുന്നു. ഇതില്‍ നടപടി ആവശ്യപ്പെട്ട് നിരവധി തവണ കേരളത്തിലെ ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടിരുന്നു.
അതേസമയം തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്തതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് മതിപ്പു പ്രകടിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . തന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷവാസ്ഥയുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ രാജ്‌നാഥ് സിങ് മുഖ്യമന്ത്രിയെ വിളിച്ചിരുന്നു. പ്രധാന പ്രതികളെ മുഴുവനും അറസ്റ്റ് ചെയ്തതില്‍ രാജ്‌നാഥ് സിങ്ങ് മതിപ്പു പ്രകടിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികള്‍ ആരായാലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് പിണറായി വിജയന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഏഴു പ്രതികളെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്
The post തിരുവനന്തപുരത്തെ രാഷ്ട്രീയ കൊലപാതകം രാജ്‌നാഥ് സിങ് മുഖ്യമന്ത്രിയെ വിളിച്ചു ആശങ്കയറിയിച്ചു! പ്രതികളെ പിടിച്ചതില്‍ രാജ്‌നാഥ് സിങ് മതിപ്പു പ്രകടിപ്പിച്ചെന്ന് മുഖ്യമന്ത്രി appeared first on Daily Indian Herald.