Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20542

ആല്‍പ്‌സില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; 1966ല്‍ ഹോമി ഭാഭ അടക്കം 11 മലയാളികള്‍ കൊല്ലപ്പെട്ടതിന്റെ ദുരൂഹത നീങ്ങുമോ?

$
0
0

ഗ്രനോബിള്‍ : ആല്‍പ്‌സ് പര്‍വതനിരകളില്‍ നിന്ന്  കാണാതായ വിമാനത്തിന്റെ   അവശിഷ്ടങ്ങള്‍ കണ്ടെത്തി .ഇത് ഇന്ത്യയുടെ   ഇനിയും മറയാത്ത ദുരൂഹതകള്‍ക്ക് ഉത്തരമാകുമോ.ഇന്ത്യയുടെ ആണവപദ്ധതികളുടെ പിതാവായ ഹോമി ജെ ഭാഭയും 11 മലയാളികളും അടക്കം 117 പേര്‍ മരിച്ച കാഞ്ചന്‍ജംഗ വിമാനാപകടത്തിലെ ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലേക്കാണ് ലോകം കാതോര്‍ക്കുന്നത്. ജര്‍മ്മനിയില്‍ നിന്ന് കപ്പല്‍ കൊണ്ടുവരാനായി പോയവരായിരുന്നു അപകടത്തില്‍ മരിച്ച 11 മലയാളികള്‍. ഇവരെല്ലാം മദ്രാസിലെ സൗത്ത് ഇന്ത്യ ഷിപ്പിങ് കോര്‍പറേഷനിലെ ഉദ്യോഗസ്ഥരായിരുന്നു.

വിയന്നയില്‍ നടക്കുന്ന രാജ്യാന്തര അറ്റോമിക് എനര്‍ജി ഏജന്‍സി യോഗത്തില്‍ പങ്കെടുക്കാനായിട്ടാണ് ഹോമി ഭാഭ പുറപ്പെട്ടത്. ഭാഭയെ വധിക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ വിമാനം ബോംബ് വച്ച് തകര്‍ക്കുകയായിരുന്നുവെന്ന് സിഐഎ ചാരന്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പൈലറ്റിന്റെ ഭാഗത്തുണ്ടായ പിഴവാണ് അപകടത്തിനിടയാക്കിയതെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍.

ഹോമി ജഹാംഗീര്‍ ഭാഭയും 11 മലയാളികളുമടക്കം 117 പേര്‍ മരിച്ച 1966ലെ എയര്‍ ഇന്ത്യ വിമാന ദുരന്തത്തിലെ യാത്രക്കാരുടേതാണ് അവശിഷ്ടങ്ങളാണെന്നാണ് നിഗമനം.

1966 ജനുവരി 24ന് മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യയുടെ കാഞ്ചന്‍ജംഗ ബോയിങ് 707 വിമാനമാണ് അപകടത്തില്‍ പെട്ടത്. മുംബൈയില്‍ നിന്ന് പുറപ്പെട്ട വിമാനം ജനീവയിലെത്തുന്നതിന് തൊട്ടുമുമ്പ് അപകടം സംഭവിക്കുകയായിരുന്നു. അതിനിടയില്‍ ഡല്‍ഹിയിലും ബെയ്‌റൂട്ടിലും വിമാനമിറങ്ങിയിരുന്നു.

വിമാനാപകട അവശിഷ്ടങ്ങളില്‍ ഗവേഷണം നടത്തുന്ന ഡാനിയല്‍ റോച്ചെ ബോസ്‌റ്റോണ്‍ എന്ന ഗവേഷകന്‍ ആല്‍പ്‌സ് പര്‍വ്വത നിരയിലെ മോബ്ലാ മഞ്ഞുമലയില്‍ നടത്തിയ തിരച്ചിലിലാണ് ഒരു കൈയും കാലിന്റെ മുകള്‍ഭാഗവും കണ്ടെത്തിയത്. ശരീരാവിഷ്ടങ്ങള്‍ കണ്ടെത്തിയത് തന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണെന്ന് റോച്ചെ പറയുന്നു. ഇതോടൊപ്പം വിമാനത്തിന്റെ നാലു ജെറ്റ് എന്‍ജിനുകളിലൊന്നും കണ്ടെടുത്തിട്ടുണ്ട്.

മോബ്ലാ ഭാഗത്ത് രണ്ട് പ്രധാന വിമാന അപകടങ്ങള്‍ നടന്നിട്ടുണ്ട്. രണ്ടിലുമായി 150ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. 1966ലെ ദുരന്തത്തിന് പുറമെ 1950ല്‍ എയര്‍ ഇന്ത്യ ജെറ്റ് വിമാനം ആല്‍പ്‌സ് പര്‍വതനിരയില്‍ തകര്‍ന്നുവീണ് 48 പേര്‍ കൊല്ലപ്പെട്ടിരുന്നു. കണ്ടെടുത്ത അവശിഷ്ടങ്ങള്‍ 1966ലെ അപകടത്തില്‍പ്പെട്ട യാത്രക്കാരിയുടേതാകാനാണ് സാധ്യതയെന്ന് റോച്ചെ പറഞ്ഞു. ഹെലികോപ്റ്റര്‍ വഴി പര്‍വതത്തില്‍ നിന്ന് താഴെ എത്തിച്ച അവശിഷ്ടങ്ങള്‍ വിദഗ്ധര്‍ പരിശോധിക്കും.

The post ആല്‍പ്‌സില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; 1966ല്‍ ഹോമി ഭാഭ അടക്കം 11 മലയാളികള്‍ കൊല്ലപ്പെട്ടതിന്റെ ദുരൂഹത നീങ്ങുമോ? appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20542

Trending Articles