സ്വന്തം ലേഖകൻ
ദില്ലി: പരസ്യമായി അമ്മയെന്നു മകൾ വിളിച്ചത് അപമാനമായി കരുതിയ അമ്മ..! ആ അമ്മ മകളെ കൊലപ്പെടുത്തിയ ശേഷം മുഖത്തു കയറിയിരുന്ന് മരണം ഉറപ്പാക്കി. ശ്വാസം മുട്ടിച്ച് മകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മ മറ്റാരുമല്ല, ഷീനാ ബോറയുടെ മാതാവ് ഇന്ദ്രാണി മുഖർജി. ഷീന ബോറ കേസിൽ പുതിയ വെളിപ്പെടുത്തലുമായി മുഖ്യപ്രതി ഇന്ദ്രാണി മുഖർജിയുടെ ഡ്രൈവറും കൂട്ടുപ്രതിയുമായ ശ്യാംവാർ റായാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. നേരത്തെ പദ്ധതിയിട്ടത് പ്രകാരം കാറിൽ ഭർത്താവ് പീറ്റർ മുഖർജിയുടെ സഹായത്തോടെ ഷീന ബോറയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ശ്യാംവാർ സി.ബി.ഐ പ്രത്യേക കോടതിയിൽ മൊഴി നൽകി. കൊലപ്പെടുത്തിയ ശേഷം ഇന്ദ്രാണി ഷീനയുടെ മുഖത്ത് കയറി ഇരുന്നതായും ശ്യാംവാർ കോടതിയിൽ പറഞ്ഞു.
ഏപ്രിലിൽ കൊലപാതകം നടക്കുന്നതിനു മുമ്പ് മാർച്ചിൽ തന്നെ ഷീനബോറയെയും മകൻ മെക്കയിലിനെയും കൊല്ലണമെന്ന് പറഞ്ഞിരുന്നതായും ശ്യാംവാർ കോടതിയിൽ പറഞ്ഞു. ഷീന ബോറയും മകൻ മെക്കയിലും തന്നെ എല്ലാവരുടെയും മുന്നിൽ വച്ച് അമ്മ എന്ന് വിളിച്ച് അപമാനിക്കുന്നതായും ഇരുവരെയും കൊല്ലണമെന്നും ഇന്ദ്രാണി പറഞ്ഞതായാണ് ശ്യാംവാർ വെളിപ്പെടുത്തിയത്. ഷീന ബോറയും മുൻ ഭർത്താവ് പീറ്റർ മുഖർജിയുടെ മകൻ രാഹുൽ മുഖർജിയുമായി ഷീന പ്രണയത്തിലായിരുന്നെന്നും, ഇത് കൊലപാതകത്തിന് ഇന്ദ്രാണിയെ പ്രേരിപ്പിച്ചതായി ശ്യാംവാർ പറഞ്ഞു.
2012 ഏപ്രിൽ 24നാണ് ഇന്ദ്രാണി മകളായ ഷീന ബോറയെ ക്രൂരമായി കൊലചെയ്തത്. മൂന്ന് വർഷങ്ങൾ ശേഷം അനധികൃത ആയുധ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഡ്രൈവർ ശ്യാംവാർ പിടിയിലായതോടെയായിരുന്നു ഷീന ബോറ കൊല്ലപ്പെട്ട വിവരം പുറം ലോകം അറിയുന്നത്. ഷീന ബോറ അമേരിക്കയിലാണെന്നായിരുന്നു ഇന്ദ്രാണി എല്ലാവരെയും ധരിപ്പിച്ചത്. കൊലപാതകം നടന്ന് വർഷങ്ങൾക്ക് ശേഷം 2015 ആഗസ്തിലായിരുന്നു ഇന്ദ്രാണിയും പീറ്റർ മുഖർജിയും അറസ്റ്റിലായത്.
The post അവൾ എന്നെ പരസ്യമായി അമ്മയെന്നു വിളിച്ചു; മകളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ അമ്മയുടെ വെളിപ്പെടുത്തൽ appeared first on Daily Indian Herald.