Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20641

ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച സംഭവം: മൂന്നു പേര്‍ അറസ്റ്റില്‍

$
0
0

തിരുവനന്തപുരം: തിരുവനന്തപുരത്ത്  സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച സംഭവത്തില്‍ മൂന്നു പ്രതികള്‍ അറസ്റ്റിലായി. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.അതേസമയം, എട്ടു പേര്‍ അടങ്ങുന്ന സംഘമാണ് വീട് ആക്രമിച്ചതെന്ന് പോലീസിന് വ്യക്തമായി. ആക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. നാലു ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം നടന്നതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ബിനീഷ് കോടിയേരിയുടെ വീടും ആക്രമിക്കപ്പെട്ടത്.ബൈക്കുകളിലെത്തിയ സംഘം കല്ലുകളും വടികളുമായി വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണം നടക്കുമ്പോള്‍ ബിനീഷും സഹോദരനും മറ്റ് കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. തലസ്ഥാനത്ത് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഓഫീസിനും വീടുകള്‍ക്കും നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഐ.പി ബിനു അടക്കം അഞ്ച് സി.പി.എം പ്രവര്‍ത്തകരേയും ആറ് ബി.ജെ.പി പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു.bjp-attack (1)
അതേസമയം ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ അക്രമം നടക്കുമ്പോള്‍ കാഴ്ചക്കാരായി നോക്കിനിന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനാണ് രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഘര്‍ഷത്തിന്റെ ഭാഗമായി ബിജെപി ഓഫീസ് ആക്രമണത്തിന് ചെന്നവരെ തടയാന്‍ ശ്രമിച്ച് ആശുപത്രിയിലായ പോലീസുകാരന് 5000 രൂപ പാരിതോഷികം. പ്രത്യൂഞ്ജയന്‍ എന്ന പോലീസുകാരനാണ് ആദരിക്കപ്പെട്ടത്. അതേസമയം ഗുണ്ടാകളുടെ ചെയ്തി തടയാന്‍ നോക്കാതെ കണ്ടു രസിച്ച രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചു. ഐജി മനോജ് ഏബ്രഹാമാണ് പാരിതോഷികം പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം ബിജെപി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ ബൈക്കിലെത്തിയ അക്രമി സംഘത്തെ പിടികൂടാന്‍ അവിടെ ഡ്യൂട്ടില്‍ ഉണ്ടായിരുന്ന മൂന്ന് പേരില്‍ ഒരാളായ പ്രത്യൂഞ്ജയന്‍ തടയാന്‍ ശ്രമിച്ചിരുന്നു. ഇവരില്‍ ഒരാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ കൂടുതല്‍ പേരെത്തി പ്രത്യൂഞ്ജയനെ ആക്രമിക്കുക ആയിരുന്നു ദൃശ്യങ്ങളില്‍ സിസിടിവി ദൃശ്യങ്ങളില്‍ പോലീകാരന്‍ അക്രമികളെ പിടിക്കുന്നതും ഇവര്‍ തിരിച്ച് ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ പ്രത്യഞ്ജയന്‍ ആശുപത്രയില്‍ ചികിത്സയിലാണ്. അക്രമം നടക്കുമ്പോള്‍ പ്രത്യഞ്ജയന്‍ ഇവരെ തടയുമ്പോള്‍ നോക്കി നിന്ന അഞ്ചാം സായുധ ബറ്റാലിയനിലെ അഖിലേഷ്, ശ്യാംകൃഷ്ണ എന്നിവരെയാണ് സസ്‌പെന്റ് ചെയ്ത്. പരിക്കേറ്റ പ്രത്യൂഞ്ജയനെ ആശുപത്രിയില്‍ എത്തിയായിരുന്നു മനോജ് ഏബ്രഹാം സന്ദര്‍ശിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത് മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്. കൗണ്‍സിലര്‍ ബിനു, എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് പ്രജിന്‍ സാജ് കൃഷ്ണ എന്നിവര്‍ക്കെതിരേ ജാമ്യമില്ലവകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിലെ അഞ്ചു സീസി ടിവി ക്യാമറളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

The post ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച സംഭവം: മൂന്നു പേര്‍ അറസ്റ്റില്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20641

Trending Articles