Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20639

വീണ്ടും ചോദ്യം ചെയ്യും ! കാവ്യയുടെ അമ്മയും റിമിയും കുടുങ്ങും? മുകേഷ് സംശയത്തിന്റെ നിഴലില്‍

$
0
0

കൊച്ചി :നടിയെ ആക്രമിച്ച സംഭവത്തിൽ റിമി, കാവ്യയുടെ അമ്മ, മുകേഷ് എന്നിവരെ വീണ്ടും ചോദ്യം ചെയ്യും.കാവ്യയുടെ അമ്മയും റിമിയും കുടുങ്ങും? മുകേഷ് സംശയത്തിന്റെ നിഴലില്‍ തന്നെ .നടനും എംഎല്‍എയുമായ മുകേഷിനെ വീണ്ടും ചോദ്യം ചെയ്യുന്നുണ്ടെന്നാണ് വിവരം. അതേസമയം പ്രമുഖ നടരാനേ സംശയിക്കുന്നതായും ഈ നടൻ പോലീസ് വലയിൽ എന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.മുകേഷില്‍ നിന്ന് നേരത്തെയും അന്വേഷണ സംഘം മൊഴി എടുത്തിരുന്നു. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി മുൻപ് മുകേഷിന്റെ ഡ്രൈവറായിരുന്നു. അക്കാലയളവിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ചോദിച്ചറിയുന്നതിനാണ് ചോദ്യം ചെയ്യൽ.സംഭവത്തില്‍  നടിയും ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയുമായ കാവ്യ, കാവ്യയുടെ അമ്മ ശ്യാമള, ഗായികയും അവതാരകയുമായ റിമി ടോമി എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.എന്നാല്‍ റിമിയും കാവ്യയുടെ അമ്മയും സംശയത്തിന്റെ നിഴലിലാണെന്നാണ് സൂചനകള്‍.നടനും എംഎൽഎയുമായ മുകേഷിനെയും ചോദ്യം ചെയ്യുന്നുണ്ടെന്നാണ് വിവരം.

മുകേഷിൽ നിന്ന് നേരത്തെയും അന്വേഷണ സംഘം മൊഴി എടുത്തിരുന്നു.നടിയെ ആക്രമിച്ച സംഭവത്തിൽ ഒരു സ്ത്രീ സാന്നിധ്യം നേരത്തെ സംശയിക്കപ്പെട്ടിരുന്നു. ഒരു മാഡമാണ് ക്വട്ടേഷനു പിന്നിലെന്ന് സുനി പറഞ്ഞതായി നടിയുടെ മൊഴിയുണ്ട്. ഇത് കാവ്യയുടെ അമ്മയാണെന്ന സംശയം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ആക്രമണത്തിനു ശേഷം കാവ്യയുടെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ഷോപ്പിൽ വന്നതിന് തെളിവ് ലഭിച്ചിരുന്നു. ഈ ഷോപ്പിന്റെ ചുമതല വഹിക്കുന്നത് ശ്യാമളയാണ്. ഇതിനെ കുറിച്ചായിരുന്നു ശ്യാമളയോട് പ്രധാനമായും ചോദിച്ചിരുന്നത്.ares

 

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയെന്ന് കരുതുന്ന മെമ്മറി കാർഡ് സുനി ലക്ഷ്യയിലെത്തിച്ചതായി മൊഴി നൽകിയിരുന്നു. കൂടാതെ ഇവിടെ നിന്ന് ഇവർക്ക് സാമ്പത്തിക സഹായവും നൽകിയിരുന്നതായി സൂചനകളുണ്ട്.ഗായിക റിമി ടോമിയോട് നടൻ ദിലീപിനൊപ്പം നടത്തിയ വിദേശ ഷോകളെ കുറിച്ചായിരുന്നു ചോദിച്ചിരുന്നത്. ദിലീപുമായി സാമ്പത്തിക ഇടപാടുകൾ റിമിക്ക് ഉണ്ടെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ഇതിനെ കുറിച്ചും അന്വേഷണ സംഘം ചോദിച്ചിരുന്നു.അതേസമയം റിമിയുടെ മൊഴിയിൽ അവ്യക്തതയുള്ളതായാണ് സൂചന. ഇതിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതെന്നും വിവരങ്ങളുണ്ട്. കൂടാതെ നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി റിമി കാവ്യയെയും ദിലീപിനെയും വിളിച്ചിരുന്നതായി വിവരങ്ങളുണ്ട്. ഇതും സംശയത്തിന്റെ നിഴലിലാണ്.

The post വീണ്ടും ചോദ്യം ചെയ്യും ! കാവ്യയുടെ അമ്മയും റിമിയും കുടുങ്ങും? മുകേഷ് സംശയത്തിന്റെ നിഴലില്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20639

Trending Articles