തിരുവനന്തപുരം: സിനിമാക്കാരുടെ ചാനൽ ബഹിഷ്കരണം സന്തോഷം നൽകുന്നു എന്ന് എഴുത്തുകാരി ശാരദ കുട്ടി. ഓണക്കാലത്ത് സിനിമാതാരങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ ബഹിഷ്‌കരിക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്ത വന്നിരുന്നു. ദിലീപിന്റെ അറസ്റ്റും തുടര്‍ന്നുള്ള ചാനല്‍ ചര്‍ച്ചകളുമാണ് ഇതിന് കാരണമെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരിയും അധ്യാപികയുമായ എസ് ശാരദക്കുട്ടി.
ഇതിലും സന്തോഷം തരുന്ന ഒരു തീരുമാനവും മലയാളി താരങ്ങള്‍ സ്വീകരിക്കാനില്ലെന്ന് ശാരദക്കുട്ടി പറയുന്നു.
ശാരദക്കുട്ടിയുടെ കുറിപ്പ് വായിക്കാം:
താരങ്ങള്‍ ചാനലുകള്‍ ബഹിഷ്‌കരിക്കുന്നു. ഇതിലും സന്തോഷം തരുന്ന ഒരു തീരുമാനവും മലയാളി താരങ്ങള്‍ സ്വീകരിക്കാനില്ല. വര്‍ഷങ്ങളായി ഞങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചത്. യാതൊരു സാമൂഹ്യ ഉത്തരവാദിത്തവും പാലിക്കാത്ത നിങ്ങള്‍,ഓണവും വിഷുവും ക്രിസ്തുമസും പെരുന്നാളും ആനയിച്ചു കൊണ്ടുള്ള ആ വരവ് ആലോചിക്കുമ്പോള്‍ ആ ദിവസങ്ങളില്‍ ടിവി ഓണ്‍ ചെയ്യാന്‍ പോലും ഭയമായിരുന്നു.
നിങ്ങളെ ഞങ്ങള്‍ ആസ്വദിക്കുകയായിരുന്നില്ല, അടിച്ചേല്‍പ്പിക്കപ്പെടുകയായിരുന്നു. വിവേകമുള്ള ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിലൂടെ ചിലപ്പോള്‍ മലയാളി പ്രേക്ഷകരില്‍ നിന്നും നഷ്ടപ്പെട്ട നിങ്ങളുടെ പ്രതിച്ഛായകള്‍ വീണ്ടെടുക്കാന്‍ ആയേക്കും.കുറച്ചു നാളത്തേക്കെങ്കിലും ഞങ്ങളുടെ കണ്‍വെട്ടത്തു നിന്ന് മാറി നില്‍ക്കുക.അത്രയുമൊക്കെ ആവശ്യപ്പെടാനുള്ള ധാര്‍മ്മിക ബാധ്യത ഞങ്ങള്‍ക്കുണ്ട്.
ശാരദക്കുട്ടിയുടെ കുറിപ്പിനു താഴെ നിരവധിപ്പേരാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ മോന്തകള്‍ കാണാതിരിക്കുന്നതാണ് ഓണക്കാലം ഗംഭീരമാക്കുന്നതെന്ന് ജനങ്ങള്‍ രംഗത്തെത്തി. കാവ്യ മാധവന്റെ ഓണം കാണാന്‍ കഴിയാന്‍ പറ്റാത്തതിന്റെ വിഷമവും ഒരാള്‍ പങ്കുവെച്ചു
The post സിനിമാ താരങ്ങളുടെ ചാനല്‍ ബഹിഷ്‌കരണം: ഇതിലും സന്തോഷം തരുന്ന വാര്‍ത്ത മലയാളികള്‍ക്ക് വേറെയില്ലെന്ന് ശാരദക്കുട്ടി;ഈ അവിഞ്ഞ മോന്തകള്‍ കാണരുതേ എന്നാണ് ആഗ്രഹം എന്ന് ജനങ്ങള്‍ appeared first on Daily Indian Herald.