ദിലീപിന് എതിരെ നിരവധി ആരോപണങ്ങല്‍ ഉയര്‍ന്നിട്ടുണ്ട്. എങ്കിലും ഇന്ന് ജീവിത്തിലെ നിര്‍ണ്ണായകമായ ഒരു ദിവസമാണ്.
ദിലീപ് കൈയേറിയെന്ന് ആരോപണമുയര്‍ന്നിട്ടുള്ള സ്ഥലങ്ങളിലെ ഭൂമി ഇന്ന് അളന്നു തിട്ടപ്പെടുത്തും. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിനടുത്തുള്ള കരുമാല്ലൂര്‍, ചാലക്കുടിയിലെ ഡി സിനിമാസ് എന്നിവയുടെ ഭൂമിയാണ് ഇന്ന് അളക്കുന്നത്.
കരുമാല്ലൂരില്‍ പുഴയോരത്ത് ദിലീപിന് രണ്ടേക്കര്‍ ഭൂമിയാണുള്ളത്. ഇതില്‍ 30 സെന്റോളം സര്‍ക്കാര്‍ പുറമ്പോക്കാണെന്നാണ് ദിലീപിനെതിരേ ഉയര്‍ന്ന പരാതി. ദിലീപിന്റെയും മുന്‍ ഭാര്യയായ മഞ്ജു വാര്യരുടെയും പേരിലാണ് ഈ ഭൂമി.
ദിലീപ് 30 സെന്റോളം ഭൂമി കൈയേറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രിക്കും പരാതി നല്‍കിയത് കരുമാല്ലൂര്‍ പഞ്ചായത്ത് അധികൃതരാണ്. ദിലീപിന്റെ ഉടമസ്ഥരയിലുള്ള ഡി സിനിമാസ് സ്ഥിതി ചെയ്യുന്ന ചാലക്കുടിയിലെ ഭൂമിയില്‍ കൈയേറ്റം നടന്നതായി കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയെ തുടര്‍ന്നാണ് ജില്ലാ കലക്ടറോട് റവന്യു വകുപ്പ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്.
1956 മുതലുള്ള രേഖകള്‍ ജില്ലാ കലക്ടര്‍ ആര്‍ കൗശിക് പരിശോധിച്ചു. തുടര്‍ന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ പരിശോധന. സംസ്ഥാനം രൂപീകരിക്കുന്നതിനു മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിനു ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലമാണ് ദിലീപ് കൈയേറിയത് എന്നാണ് പരാതി.
എട്ട് ആധാരങ്ങളുണ്ടാക്കിയാണ് ദിലീപ് ഈ ഭൂമി സ്വന്തം പേരിലാക്കിയത്. ഇതിനു വേണ്ടി 2014ല്‍ നഗരസഭ ഭരിച്ച യുഡിഎഫ് ഭരണസമിതി ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയതായും ആരോപണമുയരുന്നുണ്ട്.
The post ദിലീപിന് ഇന്ന് നിര്‍ണായക ദിവസം; രണ്ടില്‍ ഒന്ന് അറിയാം appeared first on Daily Indian Herald.