മലപ്പുറം: കൊച്ചിയില്‍ അക്രമിക്കപ്പെട്ട ചലച്ചിത്ര നടിയുടെ പേര് പരാമര്‍ശിച്ച് എ.എന്‍.ഷംസീര്‍ എംഎല്‍എ. മലപ്പുറത്ത് ഡിവൈഎഫ്ഐ ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് എംഎല്‍എ മൂന്നുതവണ നടിയുടെ പേര് പരാമര്‍ശിച്ചത്.
ഉമ്മന്‍ചാണ്ടിയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെങ്കില്‍ നടിയെയും ദിലീപിനെയും വിളിച്ച് കോടികള്‍ വാങ്ങി കുറച്ചു തുക നടിക്ക് കൊടുത്തു കേസ് ഒത്തുതീര്‍ക്കുമായിരുന്നു. ഇതുപറയുന്പോഴാണ് ഷംസീര്‍ നടിയുടെ പേര് പരാമര്‍ശിച്ചത്. ഇരയുടെ പേര് പരാമര്‍ശിക്കരുതെന്ന നിയമം നിലനില്‍ക്കുന്പോഴാണ് എംഎല്‍എ പരാമര്‍ശം നടത്തിയത്.
The post നടിയുടെ പേര് പരാമര്‍ശിച്ച് ഷംസീര്‍ എംഎല്‍എ appeared first on Daily Indian Herald.