Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

പ്രമുഖ മലയാള നടിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ: നടി ആക്രമണവുമായി ബന്ധമെന്നു സംശയം; ചിത്രങ്ങളുടെ ഉറവിടം തേടി പൊലീസ്

$
0
0

ക്രൈം ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സൂപ്പർ താരം ദിലീപ് അറസ്റ്റിലായതിനു പിന്നാലെ മറ്റൊരു പ്രമുഖ നടിയുടെ അശ്ലീല ചിത്രങ്ങൾ പുറത്തായി. പൾസർ സുനി തട്ടിക്കൊണ്ടു പോയി ലൈംഗികമായി ആക്രമിക്കുകയും, പണം തട്ടുകയും ചെയ്ത സംഭവത്തിൽ ആദ്യം ഇരയായ നടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. നടിയും മറ്റൊരു യുവാവും അർധനഗ്നരായി ഹോട്ടൽ മുറിയിൽ കഴിയുന്ന വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നത്. മമ്മൂട്ടി ചിത്രത്തിൽ നായികയായി എത്തിയ നടി കുറച്ചു നാളുകളായി മലയാള സിനിമാ മേഖലയിൽ സജീവമല്ല. കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഈ നടിയുടെ പേരും പറഞ്ഞു കേട്ടിരുന്നു.
കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ടതിന്റെ വീഡിയോ ദൃശ്യങ്ങൾ വിദേശത്തു നിന്നു ഇന്റർനെറ്റിൽ അപ് ലോഡ് ചെയ്യപ്പെടുമെന്ന ഭീതി വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് ഇപ്പോൾ ആദ്യം ആക്രമണത്തിനിരയായ നടിയുടെ വീഡിയോയും, ഫോട്ടോയും അടക്കമുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരിക്കുന്നത്. ഈ നടിയെയും പൾസർ സുനി സമാന രീതിയിൽ ലൈംഗിക അതിക്രമത്തിനു ഇരയാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, നടിയുടെ പരാതി മലയാള സിനിമയിലെ ഉന്നതൻ തന്നെ ഇടപെട്ട് ഒതുക്കി തീർത്തതാണെന്ന രീതിയിലായിരുന്നു റിപ്പോർട്ടുകൾ പുറത്തു വന്നത്.
എന്നാൽ, ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് നടിയുടെ വീഡിയോയും ഫോട്ടോയും പുറത്തു വന്നതെന്നതാണ് സംശയത്തിനു ഇട നൽകുന്നത്. ആക്രമണത്തിനിരയായ യുവ നടിയെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നതിനും, പരാതിയിൽ നിന്നു പിൻവലിപ്പിക്കുന്നതിനും വേണ്ടിയാണ് ഇപ്പോൾ മറ്റൊരു നടിയുടെ ചിത്രങ്ങൾ പുറത്തു വിട്ടതെന്നാണ് സൂചന.

The post പ്രമുഖ മലയാള നടിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ: നടി ആക്രമണവുമായി ബന്ധമെന്നു സംശയം; ചിത്രങ്ങളുടെ ഉറവിടം തേടി പൊലീസ് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles