ഒരു കുഞ്ഞിനെ ദത്തെടുത്ത് അമ്മയായ സന്തോഷം പങ്കുവയ്ക്കുകയണ് സണ്ണിലിയോണ്‍.സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്താണ് അച്ഛനും അമ്മയുമായത്. നിഷാ കൗര്‍ വെബ്ബര്‍ കുട്ടിയുടെ പേര്.21 മാസം പ്രായമായ കുഞ്ഞിനെ മഹാരാഷ്ടയിലെ ലാത്തുറില്‍ നിന്നാണ് ദത്തെടുത്തത്. രണ്ട് വര്‍ഷം മുമ്പ് ഒരു അനാഥാലയത്തില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ അപേക്ഷ നല്‍കിയത്. അഭിനേത്രി ഷെര്‍ലിന്‍ ചോപ്രയാണ് വാര്‍ത്ത ആദ്യം പുറത്ത് വിട്ടത്.
കുട്ടിയെ കണ്ട നിമിഷംതന്നെ ദത്തെടുക്കാന്‍ തീരുമാനിക്കുക ആയിരുന്നെന്ന് സണ്ണിപറയുന്നു. മുന്നാഴ്ച്ച കൊണ്ട് കുട്ടിയെ ദത്തെടുക്കാനുള്ളനടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഞങ്ങള്‍ നിഷയെ അല്ല നിഷ ഞങ്ങളെ തിരഞ്ഞെടുക്കുക ആയിരുന്നെന്നാണ് സണ്ണി പറയുന്നത് ഒരുകുട്ടിയെ ദത്തെടുക്കുന്ന കാര്യത്തെ കുറിച്ച് ജീവിതത്തില്‍ ചിന്തിച്ചിട്ടില്ല. എന്നാല്‍ നിഷ താമസിച്ചിരുന്ന അനാഥാലയം സഞ്ചരിച്ചതോടെ മനസ്സുമാറുകയായിരുന്നെന്നും ഡാനിയല്‍ പറഞ്ഞു.
The post സണ്ണിലിയോൺ അമ്മയായി ! appeared first on Daily Indian Herald.