ധൂലെ: പട്ടാപ്പകല്‍ പൊതുസ്ഥലത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ധുലെയിലാണ് മനസാക്ഷിയെ നടുക്കുന്ന കൊല അരങ്ങേറിയത്.യുവാവിനെ വെട്ടികൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ദൃശ്യങ്ങളില്‍ നിന്ന് 11 പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാക്കി. ധൂലെ പ്രദേശത്തെ ഒരു കടയില്‍ ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് റഫീഖുദ്ദീന്‍ എന്ന യുവാവിനെ ആയുധങ്ങളുമായി എത്തിയ സംഘം ആക്രമിച്ചത്. റഫീഖുദ്ദീന്റെ ശരീരത്തില്‍ 27ഓളം മുറിവുകളുണ്ടായിരുന്നുവെന്ന് കേസ് പരിശോധിച്ച പൊലീസ് സംഘം പറഞ്ഞു. കൊല നടന്ന് രണ്ട് ദിവസത്തിനു ശേഷമാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നത്.
ആക്രമണത്തിനു പിന്നാലെ സംഘം ബൈക്കില്‍ രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. നിരവധി തവണ റഫീഖുദ്ദീന്റെ ശരീരത്തില്‍ വെട്ടുന്നതും റോഡിലേക്ക് വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ പ്രതികളെ ആരേയും ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. കൊല്ലപ്പെട്ട റഫീഖുദ്ദീന്‍ പ്രാദേശിക ഗൂണ്ടാ നേതാവാണെന്നും മുപ്പതിലധികം ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു.പ്രദേശത്തെ ഇയാളുമായി ശത്രുതയുള്ള ഗൂണ്ടാ സംഘമാവാം കൊലയ്ക്ക് പിന്നിലെന്നും പൊലീസ് സാധ്യത പുറത്തുവിടുന്നുണ്ട്. സംഭവത്തില്‍ പൊലീസ് ദൃക്സാക്ഷി വിവരണത്തിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
The post പൊതുസ്ഥലത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി appeared first on Daily Indian Herald.