Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20538

നഴ്​സുമാരുടെ സമരം: ഹൈക്കോടതിയുടെ ഒത്തുതീർപ്പു ചർച്ച പരാജയം

$
0
0

കണ്ണൂർ :നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കുന്നതിൽ ഹൈക്കോടതിയുടെ മീഡിയേഷൻ കമ്മിറ്റി നടത്തിയ ചർച്ച പരാജയം. മാനേജുമെന്‍റുകളും നഴ്സുമാരും നിലപാടിൽ ഉറച്ച് നിന്നതോടെയാണ് ചർച്ച പരാജ‍യപ്പെട്ടത്.ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ വ്യാഴാഴ്ച കൂട്ട അവധിയെടുത്തു പ്രതിഷേധിക്കുമെന്നും വ്യക്തമാക്കി.20,000രൂപ അടിസ്ഥാന ശമ്പളം എന്ന ആവശ്യത്തില്‍ നഴ്സുമാർ ഉറച്ചു നിന്നതോടെ ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് മാനേജ്മെന്റുകള്‍ അറിയിച്ചു. ഇതോടെയാണ് ചർച്ച വഴിമുട്ടിയത്.

സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് പ്രതിനിധികളും, നഴ്സിംഗ് സംഘടനകളുടെ പ്രതിനിധികളുമായാണ് മീഡിയേഷൻ കമ്മിറ്റി ചർച്ചനടത്തിയത്.17,200 രൂപയാണ് സർക്കാർ നിർദേശിച്ച കുറഞ്ഞ ശമ്പളം. എന്നാൽ ഈ നിർദേശം സ്വീകാര്യമല്ലെന്നും സുപ്രീംകോടതി നിയോഗിച്ച സമിതി ശുപാർശ ചെയ്ത 20,000 രൂപ കുറഞ്ഞ ശമ്പളമായി ലഭിക്കണമെന്നുമാണ് നഴ്സുമാരുടെ നിലപാട്.

The post നഴ്​സുമാരുടെ സമരം: ഹൈക്കോടതിയുടെ ഒത്തുതീർപ്പു ചർച്ച പരാജയം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20538

Trending Articles