Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20628

ചൈനയില്‍ ജനുവരി ഒന്നു മുതല്‍ രണ്ടു കുട്ടികള്‍ എന്ന നയം പ്രാബല്യത്തില്‍

$
0
0

ബീജിങ്: ചൈനയില്‍ വിവാദമായ, ദമ്പതിമാര്‍ക്കുള്ള ഒറ്റക്കുട്ടി നയത്തിന്റെ കാലാവധി അവസാനിച്ചു. ജനുവരി ഒന്നു മുതല്‍ ദന്പതിമാര്‍ക്ക് രണ്ടു കുട്ടികള്‍ എന്ന നയം പ്രാബല്യത്തില്‍ വരുന്ന ബില്ലില്‍ സര്‍ക്കാര്‍ ഒപ്പുവച്ചു. 1970കളിലെ അവസാനമാണ് ദന്പതിമാര്‍ക്ക് ഒറ്റക്കുട്ടി നയം കൊണ്ടുവന്നത്. ചൈനയുടെ സാന്പത്തിക വളര്‍ച്ച മുന്നില്‍ കണ്ടും ജനസംഖ്യ നിയന്ത്രിക്കു എന്ന ലക്ഷ്യത്തോടെയുമായിരുന്നു ഈ നയം കൊണ്ടുവന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ നയം മാറ്റാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.china2

ഒറ്റക്കുട്ടി നയത്തിലൂടെ ജനസംഖ്യയില്‍ 40 കോടിയുടെ കുറവ് വരുത്താനായി എന്നാണ് ചൈനയുടെ അവകാശവാദം. ഒന്നില്‍ കൂടുതല്‍ കുട്ടികളുണ്ടായിരുന്നെങ്കില്‍ വന്‍ തുക പിഴയും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും ആയിരുന്നു അധികൃതര്‍ നിര്‍ദ്ദേശിച്ച ശിക്ഷാമാര്‍ഗം. എന്നാല്‍, ഗ്രാമങ്ങളിലെ കുടുംബങ്ങളില്‍ ആദ്യത്തെ കുട്ടി പെണ്ണാണെങ്കില്‍ ഒരു കുട്ടി കൂടി ആവുന്നതിന് അനുവദിച്ചിരുന്നു. ആണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ പെണ്‍കുട്ടികളെ പ്രസവിക്കാനും വളര്‍ത്താനും ദമ്പതികള്‍ മടിച്ചു. കാലം കഴിഞ്ഞതോടെ ചൈന വൃദ്ധരുടെ രാജ്യമായി. മനുഷ്യവിഭവശേഷി കുറഞ്ഞു തുടങ്ങി.അതേസമയം, ചൈനയുടെ പുതിയ നയം കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് വിലയിരുത്ത


Viewing all articles
Browse latest Browse all 20628

Trending Articles