Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20647

ദിലീപിന്റെ ഭൂമിയിടപാടിൽ താൻ ഇടപെട്ടിട്ടില്ല. തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാം

$
0
0

കൊച്ചി:നടൻ ദിലീപ് ഡി സിനിമാസിനായി സർക്കാർ ഭൂമി കയ്യേറിയെന്ന പരാതിയിൽ നടപടിയെടുക്കാതിരിക്കാൻ ഇടപെട്ടുവെന്ന ആരോപണത്തിനു മറുപടിയുമായി മന്ത്രി വി.എസ്.സുനിൽകുമാർ. ദിലീപിന്റെ ഭൂമിയിടപാടിൽ താൻ ഇടപെട്ടിട്ടില്ല. അങ്ങനെ തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാമെന്ന് മന്ത്രി പറ‍ഞ്ഞു.താന്‍ ഇടപെട്ടുവെന്ന് ആരോപിച്ച ഡെപ്യൂട്ടി കളക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഡി സിനിമാസ് ഭൂമി ഇടപാടില്‍ ഇടപെട്ടു എന്ന ആരോപണത്തിലാണ് മന്ത്രിയുടെ പ്രതികരണം. കയ്യേറ്റഭൂമിയാണെന്ന ലാൻഡ് റവന്യു കമ്മിഷണറുടെ റിപ്പോർട്ട് പൂഴ്ത്തിവയ്ക്കാൻ ഇടപെട്ടത് ഒരു സിപിഐ മന്ത്രിയാണെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.മനോരമ ന്യൂസിന്റെ ‘കൗണ്ടർ പോയിന്റി’ലായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം, .ഡി സിനിമാസിനായി എട്ട് ആധാരങ്ങൾ വ്യാജമായുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തി എന്ന ആരോപണത്തിൽ വ്യാജരേഖ ഉണ്ടാക്കിയതിലും പ്രതിയാകുമെന്നു സൂചന .സംസ്ഥാന രൂപീകരണത്തിനു മുൻപ് ക്ഷേത്രത്തിനു കൈമാറിയ സ്ഥലം 2005 ൽ എട്ട് ആധാരങ്ങൾ വ്യാജമായുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം. ഭൂമി പോക്കുവരവു ചെയ്യാൻ റവന്യൂ രേഖകളിൽ ക്രമക്കേടു നടന്നതായും സംശയിക്കുന്നുണ്ട്.

ഡി സിനിമാസ് തിയറ്റർ സമുച്ചയം പുറമ്പോക്ക് ഭൂമി കയ്യേറി നിർമിച്ചതാണെന്ന് തൃശൂർ ജില്ലാ കലക്ടർ റവന്യുമന്ത്രിക്ക് റിപ്പോർട്ട് നൽകി. മന്ത്രിയുടെ നിർദേശാനുസരണം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 1956 മുതലുള്ള രേഖകൾ പരിശോധിച്ചാണ് തൃശൂർ കലക്ടർ റിപ്പോർട്ട് നൽകിയത്. രാജഭൂമിയായിരുന്ന സ്ഥലം പിന്നീടു സർക്കാർഭൂമിയായി നിജപ്പെടുത്തിയതാണ്. ഇതിൽ ദേശീയപാതയ്ക്കു കുറച്ചു ഭൂമി വിട്ടുകൊടുത്തു. ഇവിടെ പിന്നീടു ചില പോക്കുവരവു നടന്നിട്ടുണ്ട്. മുൻ കലക്ടർ എം.എസ്. ജയയുടെ കാലത്താണു പരാതി ഉയർന്നതെന്നും കലക്ടർ പറഞ്ഞു.സംസ്ഥാന രൂപീകരണത്തിനു മുൻപ് ക്ഷേത്രത്തിനു കൈമാറിയ സ്ഥലം 2005 ൽ എട്ട് ആധാരങ്ങൾ വ്യാജമായുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം. ഭൂമി പോക്കുവരവു ചെയ്യാൻ റവന്യൂ രേഖകളിൽ ക്രമക്കേടു നടന്നതായും.

The post ദിലീപിന്റെ ഭൂമിയിടപാടിൽ താൻ ഇടപെട്ടിട്ടില്ല. തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20647

Latest Images

Trending Articles



Latest Images