Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20536

സണ്ണിലീയോണിനൊപ്പം നില്‍ക്കുന്നതും ചിത്രമെടുക്കുന്നതും മോശമാക്കുമെന്ന് പ്രിയങ്ക ചോപ്ര

$
0
0

മുംബൈ: സണ്ണിലീയോണിനൊപ്പം നില്‍ക്കുന്നതും ചിത്രമെടുക്കുന്നതും തന്നെ കാണാന്‍ മോശമാക്കുമെന്ന് പ്രമുഖ ബോളീവുഡ് താരം പ്രിയങ്ക ചോപ്ര. സണ്ണിലിയോണിനോട് എന്തെങ്കിലും അനിഷ്ടം ഉണ്ടായിട്ടല്ല കേട്ടോ സണ്ണിലിയോണ്‍ അത്രയ്ക്ക് മനോഹരിയാണെന്നാണ് പ്രിയങ്ക ചോപ്രയുടെ അഭിപ്രായം. ട്വിറ്ററിലൂടെയാണ് ഇക്കാര്യ പ്രിയങ്ക വെളിപ്പെടുത്തിയത്. ‘സാഹചര്യങ്ങള്‍ക്കപ്പുറത്തേക്ക് കാര്യങ്ങള്‍ സേന്‍സേഷണലൈസ് ചെയ്യപ്പെടുന്നത് എനിക്ക് ഇഷ്ടമാണ്. സണ്ണിലിയോണിനൊപ്പം നില്‍ക്കുന്നതും ചിത്രങ്ങളെടുക്കുന്നതും എന്നെ കാണാന്‍ മോശമാക്കും കാരണം അവര്‍ അത്രയേറെ മനോഹരിയാണ്.PRIYANKA CHO

‘ പ്രിയങ്ക തന്റെ ട്വീറ്റില്‍ പറയുന്നു.സണ്ണിലിയോണിനൊപ്പം ചിത്രമെടുക്കാന്‍ പ്രിയങ്ക തയ്യാറല്ല എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു ഇതിനോട് പ്രതികരിച്ചുകൊണ്ടായിരിക്കണം പ്രിയങ്കയുടെ ട്വീറ്റ്. എന്നാല്‍ പ്രിയങ്കയുടെ ട്വീറ്റിന് സണ്ണിലിയോണും മറുപടി നല്‍കിയിട്ടുണ്ട്. ‘ പ്രിയങ്കയെ കുറിച്ചും എനിക്ക് ഇതേ അഭിപ്രായമാണ്’ എന്നാണ് സണ്ണിലിയോണ്‍ പ്രതികരിച്ചത്. മാധ്യമങ്ങള്‍ ചിലപ്പോള്‍ തരം താഴാറുണ്ട്. നിങ്ങള്‍ക്കൊപ്പം ചിത്രമെടുക്കുന്നത് അവരായിരുന്നുവെന്ന് അവരങ്ങ് വിചാരിക്കും.’ സണ്ണിലിയോണ്‍ പറഞ്ഞു. പ്രകാശ് ജായുടെ അടുത്ത ചിത്രം ജയ് ‘ഗംഗാ ജല്‍’ എന്ന ചിത്രത്തിലാണ് പ്രിയങ്ക ചോപ്ര അടുത്തതായി പ്രത്യക്ഷപ്പെടുന്നത്. മിലാപ് സാവേരി സംവിധാനെ ചെയ്യുന്ന ‘മസ്തി സാദെ’ എന്ന സെക്‌സ് കോമഡി ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് ഇപ്പോള്‍ സണ്ണിലിയോണ്‍.


Viewing all articles
Browse latest Browse all 20536

Trending Articles