Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

ആക്രമിക്കപ്പെട്ട നടിയും കാവ്യയും അന്ന് എടുത്ത തീരുമാനം.മഞ്ജവും സംയുക്താ വര്‍മയും കാവ്യക്ക് ചേച്ചിമാറായിരുന്നു !

$
0
0

കൊച്ചി :ആക്രമിക്കപ്പെട്ട നടിയും ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരും ഇപ്പോഴത്തെ ഭാര്യ കാവ്യാ മാധവനും ഒരു സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖം വീണ്ടും ചര്‍ച്ചയാകുന്നു. ഇപ്പോള്‍ പരസ്പരം ശത്രുതയിലായിരിക്കുന്ന നടിമാര്‍ തമ്മില്‍ അന്നുണ്ടായിരുന്ന സൗഹൃദം വ്യക്തമാക്കുന്നതാണ് പഴയ അഭിമുഖം. മൂവരും പരസ്പരം പരിചയപ്പെട്ടതും സൗഹൃദത്തിലായതും അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.താന്‍ ബാലനടി ആയിരുന്നപ്പോഴാണ് മഞ്ജു കലാതിലകമായതെന്ന് കാവ്യ ഓര്‍ക്കുന്നു. മഞ്ജുവിനെ സിനിമയില്‍ വരുന്നതിന് മുന്‍പേ കാവ്യയെ അറിയാം. പിന്നീട് മഞ്ജുവും സിനിമയിലെത്തി. അഭിനയിത്തിലും നൃത്തരംഗത്തും ഇരുവരും സജീവമായിരുന്നതിനാല്‍ സൗഹൃദം വളര്‍ന്നു. വിവാഹ ശേഷവും മഞ്ജുവുമായി സൗഹൃദമുണ്ടായിരുന്നു-കാവ്യ പറഞ്ഞു.

തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടിയാണ് ഓര്‍മ്മകള്‍ പങ്കുവച്ചത്. താന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ മഞ്ജുവിന്റെ ആരാധികയായിരുന്നു. ആറാം തമ്പുരാന്‍ കണ്ടതോടെയാണ് താന്‍ മഞ്ജുവിന്റെ ആരാധികയായത്. കാവ്യയുടെ കല്യാണത്തോടെയാണ് തങ്ങള്‍ കൂടുതല്‍ അടുത്തതെന്നും ആക്രമിക്കപ്പെട്ട നടി പറഞ്ഞു. മഞ്ജവും സംയുക്താ വര്‍മയും തനിക്ക് ചേച്ചിമാരായിരുന്നെന്നും ആക്രമിക്കപ്പെട്ട നടി പറയുന്നുണ്ട്.മഞ്ജു വാര്യര്‍ തനിക്ക് ആശ്വാസമായിരുന്നെന്ന് കാവ്യ ഇതേ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. മഞ്ജു എന്ന നടിയേക്കാള്‍ മഞ്ജു എന്ന വ്യക്തിയെയാണ് താന്‍ ആദരിക്കുന്നതെന്നും അന്ന് കാവ്യ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയേയും തന്നെയും തെറ്റിക്കാന്‍ ചിലര്‍ ശ്രമിച്ചതിനെക്കുറിച്ചും കാവ്യ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ചിലര്‍ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരില്‍ കുറേനാള്‍ മുഖം കറുപ്പിച്ച്‌ നടന്നു.എന്നാല്‍ ഒരു സ്റ്റേജ് ഷോയില്‍ വച്ച്‌ പരസ്പരം കെട്ടിപ്പിടിച്ച്‌ എല്ലാം തുറന്നു പറഞ്ഞപ്പോള്‍ അഭിപ്രായ വ്യത്യാസം മാറിയെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു. അന്ന് കാവ്യയും നടിയും കൂടി തീരുമാനമെടുത്തു. ഇനി ആരെങ്കിലും നമുക്കിടയില്‍ ശത്രുതയുമായി വന്നാല്‍ സംസാരിച്ച്‌ അത് തീര്‍ക്കുക. മനസില്‍ വച്ചു കൊണ്ടിരുന്നാല്‍ പ്രശ്നം കൂടുതല്‍ വഷളാകും.THRIVENI 3 WOMEN

മഞ്ജു, കാവ്യ, ആക്രമിക്കപ്പെട്ട നടി എന്നിവര്‍ ഒരിക്കലും ഒരു സിനിമയില്‍ ഒന്നിച്ചഭിനയിച്ചിട്ടില്ല. എങ്കിലും ദിലീപിന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയവരായിരുന്നു ഇവര്‍. ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളേപ്പറ്റി ചിന്തിക്കുമ്പോള്‍ 2010ല്‍ ഇവര്‍ മൂവരും ഒന്നിച്ചുള്ള ഫോട്ടോഷൂട്ടിനെ വിധിയുടെ വിളയാട്ടം എന്നേ വിശേഷിപ്പിക്കാനാവൂ.2010ല്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ നാനയുടെ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രം കഴിഞ്ഞ ഒരു മാസമായി സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുകയാണ്. അന്ന് മഹിളാരത്‌നം മാസികയ്ക്ക് ഇവര്‍ മൂവരുമൊന്നിച്ച് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ആ അഭിമുഖം തുടങ്ങുന്നത് കാവ്യയില്‍ നിന്നാണ്. നിങ്ങള്‍ മൂന്നുപേരും പരസ്പരം അറിഞ്ഞു തുടങ്ങിയത് എവിടെ വച്ചാണ് എന്നായിരുന്നു ആദ്യ ചോദ്യം. മഞ്ജു സിനിമയില്‍ വരുന്നതിനു മുമ്പേ തനിക്ക് മഞ്ജുവിനെ അറിയാമായിരുന്നെന്ന് കാവ്യ മറുപടി പറയുന്നു. മഞ്ജു ആദ്യമായി കലാതിലകമായിരുന്നപ്പോള്‍ താന്‍ ബാല നടിയായിരുന്നെന്ന് കാവ്യ പറയുന്നു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ മഞ്ജു ചേച്ചി സിനിമയില്‍ വന്നു. ഞാനും മഞ്ജുചേച്ചിയും അഭിനയത്തിലും നൃത്തരംഗത്തും സജീവമായതും പരസ്പരം അറിഞ്ഞു കൊണ്ടായിരുന്നു. കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന സിനിമ തങ്ങളെ കൂടുതല്‍ അടുപ്പിച്ചെന്നും കാവ്യ പറയുന്നു. പിന്നെ മഞ്ജുചേച്ചിയുടെ കല്യാണം കഴിഞ്ഞെങ്കിലും തങ്ങള്‍ തമ്മില്‍ അടുത്ത ബന്ധമായിരുന്നെന്ന് കാവ്യ പറയുന്നു. മഞ്ജു നല്ല നടിയാണെന്നും ജാഡകളൊന്നുമില്ലാതെ മനസു തുറന്നു സംസാരിക്കാറുണ്ടെന്നും കാവ്യ അന്നു പറഞ്ഞിരുന്നു.

The post ആക്രമിക്കപ്പെട്ട നടിയും കാവ്യയും അന്ന് എടുത്ത തീരുമാനം.മഞ്ജവും സംയുക്താ വര്‍മയും കാവ്യക്ക് ചേച്ചിമാറായിരുന്നു ! appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20532

Trending Articles