Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20595

കലാഭവൻ മണിയെ കൊല്ലാനും ദിലീപോ? സംശയം ഉന്നയിച്ച് മണിയുടെ സഹോദരന്‍

$
0
0

ദിലീപിന് ഇത് കഷ്ടകാലത്തിന്‍റെ നാളുകള്‍. കൂനിമേല്‍ കുരു പോലെ നിരവധി ആരോപണങ്ങളാണ് നടനെതിരെ വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പുതിയ ആരോപണം. നടൻ കലാഭവ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ദിലീപിനെയും ചോദ്യം ചെയ്യണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് നിലവിൽ സിബിഐയാണ് അന്വേഷിക്കുന്നത്. നേരത്തെ സിനിമാരംഗത്തെ പല പ്രമുഖർക്കെതിരെയും മണിയുടെ കുടുംബാംഗങ്ങൾ സംശയം പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനാണ് ദിലീപിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം സഹോദരൻ സിബിഐയെ അറിയിച്ചിട്ടുണ്ട്. സഹോദരൻ ആവശ്യപ്പെട്ട പ്രകാരം സിബിഐ ദിലീപിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍.

അന്തരിച്ച നടൻ കലാഭവൻ മണിക്ക് ദിലീപുമായി ഭൂമി ഇടപാടുകളും സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നുവെന്നാണ് സഹോദരൻ പറയുന്നത്. ഇക്കാരണത്താൽ മരണവുമായി ബന്ധപ്പെട്ട് ദിലീപിനെയും അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്നാണ് ആവശ്യം.

2016 മാർച്ച് ആറിനാണ് നടനും നാടൻപാട്ട് കലാകരനുമായ കലാഭവൻ മണി മരണപ്പെടുന്നത്. അദ്ദേഹത്തിന്‍റെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്നാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണമുയർന്നത്. തുടർന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരം കേസ് സിബിഐ ഏറ്റെടുത്തിരുന്നു.

അടുത്ത സുഹൃത്തായ കലാഭവൻ മണി മരിച്ചിട്ട് ദിലീപ് ഒരേ ഒരു തവണ മാത്രമാണ് മണിയുടെ വീട്ടിലെത്തിയതെന്നും സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള വിവാഹത്തിന് പ്രധാനമായും സഹായം ചെയ്തത് ദിലീപിന്‍റെ ഏറ്റവും അടുത്ത സുഹൃത്തായ കലാഭവൻ മണിയായിരുന്നു. മഞ്ജു വാര്യരും ദിലീപും തമ്മിൽ വിവാഹബന്ധം വേർപ്പെടുത്തിയതിൽ കലാഭവൻ മണി വളരെയധികം വിഷമിച്ചിരുന്നുവെന്നും സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പറയുന്നു.

The post കലാഭവൻ മണിയെ കൊല്ലാനും ദിലീപോ? സംശയം ഉന്നയിച്ച് മണിയുടെ സഹോദരന്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20595

Trending Articles