Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

ബീപ് സോങ്: അറസ്റ്റും ഭീഷണിയും; ചിലമ്പരശനും കുടുംബവും തമിഴ്‌നാട് വിടുന്നു; കേരളത്തില്‍ സ്ഥിര താമസമാക്കാന്‍ നീക്കം

$
0
0

ചെന്നൈ: ബീപ് സോങ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അറസ്റ്റ് ഉറപ്പായതോടെ തമിഴ്്‌നാട്ടില്‍ നിന്നു കേരളത്തിലേയ്ക്കു കടക്കാന്‍ ചിലമ്പരശനും കുടുംബവും തയ്യാറെടുക്കുന്നു. കേരളത്തിലേയ്‌ക്കോ കര്‍ണ്ണാടകയിലേയ്‌ക്കോ കടന്ന ശേഷം ഇവിടെ സ്ഥിര താമസമാക്കുന്നതിനാണ് ഇപ്പോള്‍ ചിമ്പുവും കുടുംബവും ഒരുങ്ങുന്നത്.
ബീപ് സോങ് വിവാദത്തോടെ ചിമ്പുവിനെ അറസ്റ്റ് ചെയ്യാന്‍ തമിഴ്‌നാട് പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ചിമ്പു പോകുന്ന സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കിയ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നതിനായി രണ്ടു തവണ വീട്ടിലും എത്തിയിരുന്നു. ഇതോടെയാണ് കുടുംബം തമിഴ്‌നാട് ഉപേക്ഷിക്കുന്നതിനുള്ള സാധ്യതകള്‍ ആരാഞ്ഞത്.
ചെന്നൈയിലും കോയമ്പത്തൂരിലുമായി 11 കേസുകളാണ് ചിമ്പുവിനും സംവിധായകന്‍ അനിരുദ്ധിനുമെതിരെ തമിഴ്‌നാട് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചിമ്പുവിനെ മനപൂര്‍വം കേസില്‍ കുടുക്കുകയാണെന്ന വാദമാണ് അദ്ദേഹത്തിന്റെ കുടുംബം ഉന്നയിക്കുന്നത്.
സ്വകാര്യമായി റെക്കോര്‍ഡ് ചെയ്ത അശ്ലീല ഗാനമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സ്വകാര്യമായി റെക്കോര്‍ഡ് ചെയ്ത ഗാനത്തിന്റെ അശ്ലീല ഭാഗങ്ങളെല്ലാം ബീപ് ഉപയോഗിച്ചു മറച്ചിരുന്നതായി അദ്ദേഹത്തിന്റെ കുടുംബം പറയുന്നു. ഇത് സിനിമയില്‍ ഉപയോഗിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍, പിന്നീട് ഇത് ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍, ഇത് ആരോ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തു വിവാദം സൃഷ്ടിക്കുകയായിരുന്നെന്നും കുടുംബം ആരോപിക്കുന്നു.


Viewing all articles
Browse latest Browse all 20532

Trending Articles