Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

ദിലീപിന്റെ പണം കാഞ്ചനമാല തിരികെ നല്‍കണം:ദിലീപിനെതിരെ രൂക്ഷവിമര്‍ശനുമായി സംവിധായകന്‍ ആര്‍.എസ്. വിമല്‍

$
0
0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ദീലീപിനെതിരെ കടുത്ത വിമര്‍ശനവുമായി സംവിധായകന്‍ ആര്‍.എസ്. വിമല്‍. മലയാളത്തിലെ പ്രണയനായകനായ ബി.പി മൊയ്തീന്റെ സ്മാരകം പണിയാനായി ദിലീപ് നല്‍കിയ 30 ലക്ഷം രൂപ കാഞ്ചനമാല തിരികെ നല്‍കണമെന്ന് വിമല്‍ ആവശ്യപ്പെട്ടു.
അനശ്വരപ്രണയ നായകന്റെ സ്മാരകത്തിന് ബലാത്സംഗവീരന്റെ പണം ഉപയോഗിക്കരുത് എന്നും വിമല്‍ അവകാശപ്പെട്ടു. ദിലീപിന് തിരികെ നല്‍കാനുള്ള പണം എന്നു നിന്റെ മെയ്ദിന്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ കാഞ്ചനമാലയ്ക്കു നല്‍കണം എന്നും വിമല്‍ പറഞ്ഞു.ദിലീപിന് തിരികെ നല്‍കാനുള്ള പണം എന്ന് നിന്റെ മൊയ്തീന്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കാഞ്ചനമാലയ്ക്ക് നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൊയ്തീന്റെയും കാഞ്ചനമാലയുടെയും അനശ്വര പ്രണയം വിമലായിരുന്നു വെള്ളിത്തിരയില്‍ എത്തിച്ചത്. പൃഥിരാജും പാര്‍വതിയും നായികാ നായകന്‍മാരായ ചിത്രം മലയാളത്തിലെ എക്കാലത്തെയും പ്രണയകാവ്യമായിരുന്നു.മൊയ്തീന്റെ പേരില്‍ കഴിഞ്ഞ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ബി.പി മൊയ്തീന്‍ സേവമന്ദിറിനാണ് ദിലീപ് സഹായം ചെയ്തത്. സേവാ മന്ദിറിന്റെ അവസ്ഥ മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ ദിലീപ് ഡയറക്ടറായ കാഞ്ചനമാലയെ വിളിച്ച് സഹായം വാഗ്ദ്ധാനം ചെയ്യുകയായിരുന്നു.

The post ദിലീപിന്റെ പണം കാഞ്ചനമാല തിരികെ നല്‍കണം:ദിലീപിനെതിരെ രൂക്ഷവിമര്‍ശനുമായി സംവിധായകന്‍ ആര്‍.എസ്. വിമല്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20532

Trending Articles