Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

ഇതാവണം സര്‍ക്കാര്‍, ഇതാവണം മുഖ്യമന്ത്രി: മാര്‍ കൂറിലോസ്.ചാണ്ടിമാർ കണ്ണുതുറന്നു കാണുമോ ?

$
0
0

ആലപ്പുഴ : ഇതാവണം സര്‍ക്കാര്‍, ഇതാവണം മുഖ്യമന്ത്രി.. ദിലീപിനെ അറസ്റ്റ് ചെയ്തതോടെ പലതും ശരിയാകുമെന്ന പ്രതീക്ഷ വാനോളം ഉയരുന്നുവെന്ന് കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റും യാക്കോബായ സഭ നിരണം ഭദ്രാസനാധിപനുമായ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

  ഇതാവണം സര്‍ക്കാര്‍, ഇതാവണം മുഖ്യമന്ത്രി, ഇതാവണം ആഭ്യന്തരമന്ത്രി, ഇതാവണം പൊലീസ്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പൊലീസിനും അഭിവാദ്യങ്ങള്‍; അനുമോദനങ്ങള്‍. സ്ത്രീസുരക്ഷാ രംഗത്ത് ചരിത്രനേട്ടം തന്നെയാണിത്.

ഒരു സമ്മര്‍ദത്തിനും വഴങ്ങാതെ ഇരയ്ക്കൊപ്പം നിന്ന്, ‘പ്രമുഖ’വ്യക്തികളെ മുഖം നോക്കാതെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്ന സര്‍ക്കാരിനും വാക്കു പാലിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും ഒരായിരം അഭിവാദ്യങ്ങള്‍- ഫേസ്ബുക്ക് പോസ്റ്റ് തുടര്‍ന്നു.

അതേസമയം ഒരു കുറ്റവാളിയും നിയമത്തിന്റെ കരങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പാടില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടും.നടിയെ ആക്രമിച്ചവരെ അതിവേഗം പിടികൂടാന്‍ പൊലീസിനു കഴിഞ്ഞു. ആ ഘട്ടത്തില്‍ത്തന്നെ അന്വേഷണം തുടരും എന്ന് വ്യക്തമാക്കിയതാണ്.ഇപ്പോഴും അന്വേഷണത്തിന്റെ വഴിയില്‍ത്തന്നെയാണ് പൊലീസ്. അതിന്റെ ഭാഗമായി ആരൊക്കെ പെടേണ്ടതുണ്ടോ അവരൊക്കെ നിയമത്തിന്റെ കരങ്ങളില്‍ പെടും. ഒരു കുറ്റവാളിക്കും, എത്ര ഉന്നതനായാലും സംരക്ഷണം ലഭിക്കില്ല. ശരിയായ രീതിയിലാണ് അന്വേഷണം മുന്നോട്ടുപോയത്. കുറ്റകൃത്യത്തില്‍ പങ്കാളികളായവരെ ആദ്യം പിടികൂടുകയും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയും ഗൂഢാലോചന തെളിയിക്കുകയുമാണ് പൊലീസ് ചെയ്തത്. പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

The post ഇതാവണം സര്‍ക്കാര്‍, ഇതാവണം മുഖ്യമന്ത്രി: മാര്‍ കൂറിലോസ്.ചാണ്ടിമാർ കണ്ണുതുറന്നു കാണുമോ ? appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles