Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

പയ്യന്നൂരില്‍ സംഘര്‍ഷം, ബോംബേറ്; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

$
0
0

പയ്യന്നൂര്‍: പയ്യന്നൂര്‍, രാമന്തളി പ്രദേശങ്ങളില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷം. ബോംബേറില്‍ എട്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ആര്‍.എസ്.എസ് ഓഫിസുകള്‍ക്കും പ്രവര്‍ത്തകരുടെ സ്ഥാപനങ്ങള്‍ക്കും നേരെ അക്രമം. ചൊവ്വാഴ്ച വൈകീട്ട് അേഞ്ചാടെ രാമന്തളി ഗ്രാമപഞ്ചായത്തിലെ കക്കംപാറയിലാണ് ബോംബേറുണ്ടായത്. ബോംബേറില്‍ പരിക്കേറ്റ കാട്ടിക്കുളം സ്വദേശികളായ എന്‍.പി.കെ. നജീബ് (17), ടി.പി. അന്‍സാര്‍ (21), മുഹമ്മദ് അബീബ് (21), എം.പി. സുബൈര്‍ (22), ടി.കെ. ബഷാഹിര്‍ (19), ഷമില്‍ (19), എ.എം.പി. മുഹമ്മദ് (20), എം. അഷ്ഫാഖ് (18) എന്നിവരെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ സി.വി. ധനരാജിെന്‍റ ഒന്നാം ചരമവാര്‍ഷികാചരണം വൈകീട്ട് കുന്നരു കാരന്താട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി േകാടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഈ പരിപാടിക്ക് വാഹനങ്ങളില്‍ വരുകയായിരുന്ന പ്രവര്‍ത്തകര്‍ക്കുനേരെ കക്കംപാറ കുതിരക്കല്ലില്‍വെച്ച്‌ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബോംബെറിയുകയായിരുന്നുവെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു. നാലു സ്റ്റീല്‍ ബോംബെറിഞ്ഞതായാണ് െപാലീസിെന്‍റ പ്രാഥമിക നിഗമനം.
ഈ സംഭവത്തിനുശേഷമാണ് വൈകീട്ട് ആേറാടെ പയ്യന്നൂരില്‍ വ്യാപകമായ അക്രമം അരങ്ങേറിയത്. മുകുന്ദ ആശുപത്രിക്കു സമീപത്തെ ആര്‍.എസ്.എസ് കാര്യാലയവും തൊട്ടടുത്ത ബി.ജെ.പി ഓഫിസും തകര്‍ത്തു. ആര്‍.എസ്.എസ് കാര്യാലയമായ രാഷ്ട്രമന്ദിരത്തിന് ബോംബെറിഞ്ഞശേഷം തീയിട്ടു. ഉള്‍ഭാഗം പൂര്‍ണമായും കത്തി. മുറ്റത്തുണ്ടായിരുന്ന ബൈക്കും അഗ്നിക്കിരയാക്കി. ടെലിവിഷന്‍, സി.സി.ടി.വി കാമറ, മോണിറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും ഫര്‍ണിച്ചറും അടിച്ചുതകര്‍ത്തു. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. തൊട്ടടുത്ത ബി.ജെ.പി ഓഫിസ് പ്രവര്‍ത്തിക്കുന്ന മാരാര്‍ജി മന്ദിരത്തിെന്‍റ വാതിലുകളും ജനല്‍ ഗ്ലാസുകളും തകര്‍ത്തു.കക്കംപാറയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.പി. ജനാര്‍ദനെന്‍റയും ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പ്രസാദിെന്‍റയും വീടുകള്‍ തകര്‍ത്തു. കോറോം നോര്‍ത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പനക്കീല്‍ ബാലകൃഷ്ണെന്‍റ വീടിനുനേരെയും ആക്രമണം നടന്നു. കാരയില്‍ ആര്‍.എസ്.എസ് ജില്ല കാര്യവാഹക് രാജേഷിെന്‍റ വീടിനുനേരെ ആക്രമണം നടന്നു. രാജേഷിെന്‍റ മൂന്നു വാഹനങ്ങള്‍ക്ക് തീയിട്ടു. ഒരു ട്രാവലര്‍ പൂര്‍ണമായും കത്തി. ഏച്ചിലാംവയലിലും വീടിന് തീയിട്ടു.

The post പയ്യന്നൂരില്‍ സംഘര്‍ഷം, ബോംബേറ്; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles