കൊച്ചി: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റിന് പിന്നാലെ സംവിധായകന്‍ നാദിര്‍ഷയും അറസ്റ്റിലായി എന്ന് സൂചന . ഗൂഢാലോചനക്കേസിലാണ് നാദിര്‍ഷയെ പോലീസ് അറസ്റ്റ് ചെയ്തത് എന്നും സൂചന .എന്നാൽ ഈ വിവരം പോലീസ് വെളിപ്പെടുത്തിയിട്ടില്ല . ദേശീയ തലത്തില്‍ തന്നെ കോളിളക്കമുണ്ടാക്കിയ സംഭവത്തില്‍ നാലരമാസം പിന്നിടുമ്പോഴാണ് നിര്‍ണായക അറസ്റ്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നടന്‍ ദിലീപിനെ ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 120 (ബി) ക്രിമിനല്‍ ഗൂഡാലോചനയാണ് ചുമത്തിയിരിക്കുന്നത്.പോലിസ് ക്ലബിൽ ഇപ്പോഴും നാദിർഷ യെ ചോദ്യം ചെയ്യുകയാണ്. രാവിലെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം രാത്രിയോടെയാണ് പോലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്. രഹസ്യ കേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യൽ.ദിലിപിനൊപ്പം നാദിർഷാ യേയും പോലീസ് ചോദ്യം ചെയ്തിരുന്നു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്ററ്റെന്ന് പോലീസ് പറഞ്ഞു. മുമ്പും ദിലീപിനേയും നാദിർഷയേയും ഒന്നിച്ചാണ് പോലിസ് ചോദ്യം ചെയ്തത്. ജയിലിൽ നിന്ന് പൾസർ സുനി നാദിർഷ യെ വിളിച്ചതായും കണ്ടെത്തിയിരുന്നു. ദിലിപിനൊപ്പം നാദിർഷക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ.
The post നാദിര്‍ഷയും അറസ്റ്റില്‍ ? അറസ്റ്റിലേക്ക് നയിച്ചത് ഒരാള്‍ മാപ്പു സാക്ഷിയായതിനാല്‍ എന്നും റിപ്പോർട്ട് appeared first on Daily Indian Herald.