ചൊവ്വയില്‍ ഉരുളക്കിഴങ്ങ് കൃഷിയുമായി നാസ. നേരിട്ട് ചൊവ്വയില്‍ കൃഷിയിറക്കാനാല്ല നാസയുട ശ്രമം. ആദ്യം പരീക്ഷണ ശാലയില്‍ ചൊവ്വയുടെ അന്തരീക്ഷം കൃത്രിമമായി സൃഷ്ടിച്ച ശേഷമാകും പരീക്ഷണം. വിജയിച്ചാല്‍ ചൊവ്വയുടെ മണ്ണില്‍തന്നെ ഉരുളക്കിഴങ്ങ് മുളപ്പിക്കാനും.ഭൂമിയില്‍ ആഗോളതാപനം ഉള്‍പ്പടെയുള്ള പ്രതികൂല സാഹചര്യങ്ങളില്‍ മണ്ണ് കൃഷിയോഗ്യമല്ലാതാകാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടാണ് പരീക്ഷണം. പെറുവിലെ അന്താരാഷ്ട്ര ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലാണ് പരീക്ഷണം നടത്തുക. പെറുവിലെ ചിലയിടങ്ങളിലെ മണ്ണ് ചൊവ്വയുടേതിന് തുല്യമായതിനാലാണ് ഇത്.
ഇനി എന്ത് കൊണ്ടാണ് ഉരുളക്കിഴങ്ങ് എന്ന് ചോദിച്ചാല്‍ അതിന് നിരവധി കാരണങ്ങളുണ്ട്. ഒന്ന് ഏത് പ്രതികൂല കാലാവസ്ഥയെയും അതിജീവിക്കാനുള്ള കഴിവ് ഉരുളക്കിഴങ്ങിനുണ്ട്. മാത്രമല്ല മനുഷ്യശരീരത്തിന് ആവശ്യമായ കാര്‍ബോ ഹൈഡ്രേറ്റ്, വിറ്റമിന്‍ സി, ഇരുമ്പ്, സിങ്ക്, ഒപ്പം നിരവധി മൈക്രോ ന്യൂടിയന്‍റ്സും ഉരുളക്കിഴങ്ങിലുണ്ട്. കൂടാതെ 95 ശതമാനം കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉള്ള ചൊവ്വയില്‍ ഭൂമിയേക്കാള്‍ നാല് മടങ്ങ് വിളവ് ഉരുളക്കിഴങ്ങിനുണ്ടാകുമെന്നാണ് കരുതുന്നത്.
ലോകത്ത് ദാരിദ്ര്യത്തില്‍ കഴിയുന്ന 842 മില്ല്യണ്‍ ജനങ്ങള്‍ക്ക് ഇവ ഉറപ്പാക്കാന്‍ ഭൂമിക്ക് പുറത്തുള്ള കൃഷിയിടങ്ങളിലൂടെ സാധിക്കുമെന്നാണ് ഈ ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. അമിതമായ രാസവസ്തുക്കളുടെ ഉപയോഗം ഭൂമിയിലെ മണ്ണിന്‍റെ ഫലഭൂയിഷ്ഠത അനുദിനം നഷ്ടപ്പെടുത്തുകയാണ്. വര്‍ദ്ധിക്കുന്ന നഗരവത്കരണം കൃഷിയിടങ്ങള്‍ കുറയ്ക്കുന്നു. അത് കൊണ്ട് തന്നെ ചൊവ്വയില്‍ ഉരുളക്കിഴങ്ങ് വളര്‍ത്താനുള്ള ഈ പരിശ്രമം നാളത്തെ തലമുറയ്ക്കു വേണ്ടിയുള്ള വലിയൊരു ചുവട് വയ്പാണ്.
↧
ചൊവ്വയില്‍ ഉരുളക്കിഴങ്ങ് കൃഷി !..
↧