ക്രൈംഡെസ്‌ക്
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പൾസർ സുനിയെയും ദിലീപിനെയും കൂട്ടിയിണക്കിയത് പൊലീസിന്റെ ബുദ്ധി. പൾസർ സുനിയുടെ സെല്ലിലേയ്ക്കു സഹ തടവുകാരൻ ജിൻസണെ ചാരനായി അയച്ച ഐജി ദിനേന്ദ്ര കശ്യപിന്റെ ബുദ്ധിയാണ് കേസിൽ നിർണായക വഴിത്തിരിവായത്. പൾസറിന്റെ വായിൽ നിന്നു തന്നെ ദിലീപിന്റെയും നാദിർഷായുടെയും പേര് പുറത്തു കൊണ്ടു വരുന്നതിനു വേണ്ടി പൊലീസ് നിയോഗിച്ച ചാരനായിരുന്നു ജിൻസനെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്
സംഭവം നടന്ന് രണ്ടു മാസം കഴിഞ്ഞിട്ടും കേസിലെ ഗൂഡാലോചന സംബന്ധിച്ചു പൊലീസിനു കൃത്യമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ജയിലിൽ കഴിയുന്ന പൾസർ സുനിയെ കുടുക്കാൻ പൊലീസ് തന്ത്രം ഒരുക്കിയത്. ദിലീപിന്റെയും പൾസർ സുനിയുടെയും മൊബൈൽ ഫോണുകൾ തമ്മിലുള്ള ബന്ധം പൊലീസിനു കണ്ടെത്താൻ സാധിച്ചിരുന്നില്ല. സംഭവത്തിനു മുൻപ് ദിലീപ് ദിലീപിനെ പൾസർ ബദ്ധപ്പെട്ടതായി ഇനിയും പൊലീസിനു തെളിയിക്കാൻ സാധിച്ചിട്ടില്ല. ഇതേ തുടർന്നാണ് പൊലീസ് തന്ത്രം പ്രയോഗിച്ചു പല കേസുകളിലും പൊലീസിനെ സഹായിച്ചിട്ടുള്ള ജിൻസനെ പൾസറിനൊപ്പം തടവിലാക്കാൻ പൊലീസ് തീരുമാനിച്ചത്.
എന്നാൽ, സുനിയ്ക്കും വിഷ്ണുവിനും ഒപ്പം ജിൻസൺ എത്തിയതോടെയാണ് പൊലീസിന്റെ നീക്കങ്ങൾക്കു ജീവൻ വച്ചത്. തുടർന്നു ഒരു മാസം കൊണ്ടു പൊലീസ് ജീൻസണിന്റെ സഹായത്തോടെ സുനിയെ കുടുക്കുകയായിരുന്നു. തുടർന്നു ജിൻസൺ തന്നെ മൊബൈൽ ഫോ്ൺ സുനിലിനു എത്തിച്ചു നൽകി. ഇതോടെയാണ് കേസിൽ നിർണ്ണായകമായ വിവരം ലഭിച്ചത്.
The post നടി ആക്രമിക്കപ്പെട്ട സംഭവം: ജിൻസൺ പൊലീസിന്റെ ചാരൻ; ദിലീപിനെ കുടുക്കിയത് ഐജിയുടെ ബുദ്ധി appeared first on Daily Indian Herald.