തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ലഭിച്ച ദൃശ്യങ്ങളുടെ ആധികാരികത പോലീസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പൾസർ സുനിയും നടിയും ഉൾപ്പെട്ടിട്ടുള്ള ദൃശ്യങ്ങളാണ് പോലീസിന്റെ കൈവശമുള്ളത്. ക്രൂരമായ ലൈംഗികാക്രമണമാണ് നടിക്കെതിരെ നടന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. മാതൃഭൂമി ദിനപ്പത്രമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയിരിക്കുന്നത്.ഓടുന്ന വാഹനത്തില്‍ നടിയെ ശാരീരികമായി അപമാനിക്കുന്നതിന്റെ 49 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പള്‍സര്‍ സുനി പകര്‍ത്തിയതെന്ന് റിപ്പോര്‍ട്ട്. നടി വാഹനത്തില്‍ കയറിയത് മുതലുള്ള ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് വ്യക്തതയുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് എടുക്കുകയായിരുന്നുവെന്നാണ് വിവരം.
പള്‍സര്‍ സുനി എഡിറ്റ് ചെയ്ത് ആറ് ക്ലിപ്പുകളിലായി ഒരു മെമ്മറി കാര്‍ഡിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഒരു മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ക്ലിപ്പുകളായിരുന്നു ഇവ. ദൃശ്യങ്ങളില്‍ വാഹനത്തിന്റെ ഇരമ്ബല്‍ ശബ്ദമായിരുന്നു അധികവും. ഇതില്‍ നിന്ന് വ്യക്തതയുള്ള ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് എടുക്കുകയായിരുന്നു. തിരുവനന്തപുരത്തെ പോലീസ് ഫോറന്‍സിക് ലബോറട്ടറിയില്‍ ഈ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പോലീസ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. അന്വേഷണ ചുമതലയുള്ള ഐജി ദിനേന്ദ്ര കശ്യപ് അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് ഈ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചത്. പോലീസ് ആസ്ഥാനത്ത് എത്തിച്ച ദൃശ്യങ്ങൾ ഡിജിപിയും പരിശോധിച്ചു. അതേസമയം, കേസിലെ നിർണ്ണായക തെളിവായ രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ ചോരാതിരിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ കർശന നിർദേശം നൽകിയിട്ടുണ്ട്.
യുവനടിയെ കാറിനുള്ളിൽ ആക്രമിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പോലീസിന് ലഭിച്ചത്. തുടർന്ന് ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിക്കാനായി പോലീസ് ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ക്രൂരമായ ലൈംഗികാക്രമണം… നടിക്കെതിരെ ക്രൂരമായ ലൈംഗികാക്രമണമാണ് കാറിനുള്ളിൽ വെച്ച് നടന്നത്. നടിയും പൾസർ സുനിയുമാണ് ദൃശ്യങ്ങളിലുള്ളത്. പ്രകൃതിവിരുദ്ധ വേഴ്ചയ്ക്ക് നിർബന്ധിക്കുന്നു… ആക്രമണം നടന്ന ദിവസം ശാരീരികമായി ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു നടി. ഇത് മനസിലാക്കിയ സുനി നടിയെ ബലാത്ക്കാരമായി പ്രകൃതിവിരുദ്ധ വേഴ്ചയ്ക്ക് നിർബന്ധിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം. ദൃശ്യങ്ങൾ ചോരാതിരിക്കാൻ… കേസിലെ നിർണ്ണായക തെളിവായ വീഡിയോ ദൃശ്യങ്ങൾ ചോരാതിരിക്കാൻ പോലീസ് മേധാവി കർശന നിർദേശം നൽകിയിട്ടുണ്ട്. ദൃശ്യങ്ങൾ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുണ്ടെന്നാണ് വിവരം.
കേസ് അന്വേഷണം അന്തിമഘട്ടത്തിൽ എത്തിനിൽക്കേ രണ്ടാംഘട്ട ചോദ്യം ചെയ്യൽ ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ദിലീപ്, നാദിർഷ, കാവ്യാ മാധവന്റെ അമ്മ എന്നിവരുൾപ്പെടെ ആറ് പേരെയാണ് രണ്ടാം ഘട്ടത്തിൽ ചോദ്യം ചെയ്യുക. സിബിഐയിൽ പ്രവർത്തിച്ചു പരിചയമുള്ള ഐജി ദിനേന്ദ്ര കശ്യപ് തന്നെ രണ്ടാംഘട്ട ചോദ്യം ചെയ്യലിന് നേതൃത്വം നൽകിയേക്കുമെന്നാണ് സൂചന.കേസുമായി ബന്ധപ്പെട്ട് കൂടുതൽപേരെ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനകളുണ്ട്. ഇതുസംബന്ധിച്ച് ഡിജിപിയും നേരത്തെ സൂചന നൽകിയിരുന്നു. എന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പോലീസ് അതീവ രഹസ്യമായാണ് കൈകാര്യം ചെയ്യുന്നത്.ക്രൂരമായ ലൈംഗികാക്രമണമാണ് നടന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കേസില്‍ ഏറ്റവും നിര്‍ണായകമായ തെളിവായാണ് ദൃശ്യങ്ങളെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.ഞായറാഴ്ച പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെയുള്ള സംഘം ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ദൃശ്യം ചോരാതിരിക്കാന്‍ പോലീസ് മേധാവി കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ അനിവാര്യമാക്കുന്ന നിലയിലെത്തിച്ചത് പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ കടുത്തനിലപാടുകളാണെന്നാണ് വിവരം.
The post ക്രൂരമായ ലൈംഗികാക്രമണം,പ്രകൃതിവിരുദ്ധ വേഴ്ച…നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ചോരാതിരിക്കാൻ നിർദേശം! appeared first on Daily Indian Herald.