Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

അമ്മയുടെ ഡബിള്‍ റോള്‍ കളി നിര്‍ത്തണം; അന്വേഷണം ദിലീപിന് അനുകൂലമാക്കാന്‍ ശ്രമിക്കുന്നത് അപലപനീയമെന്നും വനിതാ കമ്മീഷന്‍.താരങ്ങള്‍ക്ക് വനിതാ കമ്മീഷന്‍ നോട്ടീസ്

$
0
0

തിരുവനന്തപുരം:നടി ആക്രമിക്കപ്പെട്ട കേസില്‍ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മക്ക് എതിരെ വനിതാ കമ്മീഷൻ . ദിലീപ് അടക്കം താരങ്ങള്‍ക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു . അമ്മ ഡബിള്‍ റോള്‍ കളി നിര്‍ത്തണമെന്നും അന്വേഷണം ദിലീപിന് അനുകൂലമാക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍.അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുകേഷും ഗണേഷ് കുമാറും സംസാരിച്ച രീതി തെറ്റാണ്. ജനപ്രതിനിധികള്‍ സാമൂഹ്യ പ്രതിബദ്ധത കാണിക്കണം-ജോസഫൈന്‍ ചൂണ്ടിക്കാട്ടി. പെണ്‍കൂട്ടായ്മയുടെ പരാതി വിശദമായി പരിശോധിച്ച്‌ നടപടിയെടുക്കുമെന്നും ജോസഫൈന്‍ പറഞ്ഞു.നേരത്തെ ആക്രമിക്കപ്പെട്ട നടിയെ സംബന്ധിച്ച്‌ മോശം പരാര്‍ശം നടത്തിയ വ്യക്തിക്കള്‍ക്കെതിരെ സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപ് അടക്കമുള്ള താരങ്ങള്‍ക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് അയക്കുകയും ചെയ്തു.

The post അമ്മയുടെ ഡബിള്‍ റോള്‍ കളി നിര്‍ത്തണം; അന്വേഷണം ദിലീപിന് അനുകൂലമാക്കാന്‍ ശ്രമിക്കുന്നത് അപലപനീയമെന്നും വനിതാ കമ്മീഷന്‍.താരങ്ങള്‍ക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20539

Trending Articles