Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

മദ്യലഹരിയിൽ കാറോടിച്ചു: സൗന്ദര്യറാണിയുടെ മരണം ഇൻസ്റ്റാഗ്രാമിൽ ലൈവ്

$
0
0

സ്വന്തം ലേഖകൻ

ഇസ്യും: ഉക്രൈനിലെ സൗന്ദര്യ റാണിയുടെ മരണം ഇൻസ്റ്റഗ്രാം  ലൈവിൽ. കൂട്ടുകാരിക്കൊപ്പം മദ്യപിച്ച് നില തെറ്റിയ യുവതി കാറോടിക്കുന്നതിനിടെ ഇൻസ്റ്റഗ്രാമിൽ ലൈവ് സ്ട്രീമിംഗ് നൽകുകയായിരുന്നു. ഇതിനു തൊട്ടു പിന്നാലെ വാഹനം അപകടത്തിൽ പെട്ടു. യുവതിയുടെ ലൈവ് കണ്ടുകൊണ്ടിരിക്കുന്നവർ അപകടവും ലൈവായി കണ്ടു.

modl
ഉക്രൈനിലെ ഇസ്യും നഗര വാസിയായ സോഫിയ മഗെർകോ എന്ന 21 കാരിക്കാണ് ഈ ദാരുണാന്ത്യം. മേഖലയിലെ പ്രശസ്തമായ സൗന്ദര്യ മൽസരത്തിൽ ജേതാവായതിലൂടെ പ്രശസ്തയായ സോഫിയയും കൂട്ടുകാരി ദാഷാ മെദവ്ദേവും സഞ്ചരിച്ച ബിഎംഡബ്ല്യൂ കാർ അപകടത്തിൽ പെടുകായിരുന്നു. ഇരുവരും കാറിലിരുന്ന് മദ്യം കഴിക്കുന്നതും ലഹരിയിൽ സംസാരിക്കുന്നതും ലൈവായി ഇവരുടെ സുഹൃത്തുക്കൾ സോഷ്യൽ മീഡിയ വഴി കണ്ടു.

ജീവിതം എത്ര ആസ്വാദ്യകരമാണെന്ന് പറഞ്ഞ് ആഹ്ലാദം പങ്കിട്ട് നിമിഷങ്ങൾക്കമായിരുന്നു  അപകടം. ഖാർകിവ് പ്രദേശത്താണ് വാഹനം അപകടത്തിൽ പെട്ടത്. അപകടത്തിൽ കാർ തൽക്ഷണം തകർന്നു. ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.

The post മദ്യലഹരിയിൽ കാറോടിച്ചു: സൗന്ദര്യറാണിയുടെ മരണം ഇൻസ്റ്റാഗ്രാമിൽ ലൈവ് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles