Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20538

മുകേഷിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി.താരങ്ങളുടെ കോലം കത്തിച്ച്‌ കോണ്‍ഗ്രസ്. ഇടതുസര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് ബിന്ദു കൃഷ്ണ

$
0
0

തിരുവനന്തപുരം:നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുകേഷിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ആക്രമിക്കപ്പെട്ട നടിയുമായി നടനും എംഎല്‍എയുമായ മുകേഷിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ടെന്നും സംഭവത്തില്‍ മുകേഷിന്റെ പങ്ക് പരിശോധിക്കണമെന്നും ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശും ആവശ്യപ്പെട്ടു.ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ നല്‍കാതെ അവരെ അവഹേളിക്കാന്‍ കൂട്ടുനിന്ന ജനപ്രതിനിധികളായ താരങ്ങള്‍ രാജിവയ്ക്കണമെന്ന് പറഞ്ഞ രമേശ് കൊച്ചി കേന്ദ്രീകരിച്ചുള്ള റിയല്‍ എസ്റ്റേറ്റ് മാഫിയകളുമായി ചില താരങ്ങള്‍ക്കുള്ള ബന്ധവും വിശദമായി അന്വേഷിക്കണമെന്നും പറഞ്ഞു.ദിലീപിനെ ചോദ്യം ചെയ്യന്നത് ഇടയ്ക്ക് വച്ച്‌ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ തന്നെ സംഭവത്തില്‍ ഗൂഢാലോചനയിലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കേസിലെ ഇടത് ജനപ്രതിനിധികളുടെ പങ്ക് മറയ്ക്കാനാണെന്നും രമേശ് ആരോപിച്ചു.
അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജനപ്രതിനിധികളായ സിനിമതാരങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും രംഗത്ത്.അമ്മ ജനറല്‍ ബോഡിക്ക് ശേഷമുള്ള വാര്‍ത്തസമ്മേളനത്തില്‍ ആക്രമണത്തിന് ഇരയായ നടിയെ താരങ്ങള്‍ അവഹേളിച്ചു സംസാരിച്ചെന്നാരോപിച്ച്‌ കൊല്ലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നസെന്റ് എംപി, എംഎല്‍എമാരായ മുകേഷ്, ഗണേഷ് കുമാര്‍ എന്നിവരുടെ കോലം കത്തിച്ചു.നടിയെ ആക്രമിച്ച കേസ് ഇടതുസര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും ഇതിന് ഒത്താശ ചെയ്യുന്നത് ഇന്നസെന്റും മുകേഷും ഗണേഷ് കുമാറുമടക്കമുള്ള ജനപ്രതിനിധികളാണെന്നും പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിച്ച ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ആരോപിച്ചു.പത്രപ്രവര്‍ത്തകര്‍ക്കു നേരെ അമ്മ ഭാരവാഹികളുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ കൊല്ലം ഡി .സി.സിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനൊടുവില്‍ ചലചിത്ര താരങ്ങളായ മുകേഷ്, ഗണേഷ്, ഇന്നസെന്റ് എന്നിവരുടെ കോലം പ്രസിഡന്റ് ബിന്ദുകൃഷ്ണ കത്തിച്ചു.

The post മുകേഷിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി.താരങ്ങളുടെ കോലം കത്തിച്ച്‌ കോണ്‍ഗ്രസ്. ഇടതുസര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് ബിന്ദു കൃഷ്ണ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20538

Trending Articles