Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

62 കോടി ലഭിക്കാൻ സുനിക്ക് ഒന്നരക്കോടിയുടെ ക്വട്ടേഷന്‍..മലയാള സിനിമാരംഗത്തെ ഉന്നതന് എതിരെ വ്യക്തമായ തെളിവ്

$
0
0

തിരുവനന്തപുരം :നടിയെ അക്രമിച്ചതിലെ ക്രിമിനൽ കാരണം കണ്ടെത്തി .62 കോടി ലഭിക്കാൻ വേണ്ടിയാണ് പൾസർ സുനിക്ക് ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ കൊടുത്തത് .സുനിക്ക് കൊട്ടേഷൻ കൊടുത്തത് മലയാള സിനിമാരംഗത്തെ ഉന്നതനും .ആക്രമിക്കപ്പെട്ട യുവനടിയെ ഭീഷണിപ്പെടുത്തി നഗ്നദൃശ്യം പകര്‍ത്താന്‍ പള്‍സര്‍ സുനിക്ക് കിട്ടിയത് ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ ആണെന്നും വെളിപ്പെടുത്തലുകൾക്ക് സ്ഥിരീകരണം ലഭിക്കുന്ന തെളിവുകളും കിട്ടി. നടിയെ ഈ ചിത്രം വെച്ച് ഭീഷണിപ്പെടുത്താനുള്ള പദ്ധതി വിജയിച്ചാല്‍ ക്വട്ടേഷന്‍ നല്‍കിയ ആള്‍ക്ക് കിട്ടുന്നത് 62 കോടി ആയിരുന്നെന്ന് സുനിയുടെ വെളിപ്പെടുത്തല്‍. നാലു വര്‍ഷം മുമ്പ് ലഭിച്ച ക്വട്ടേഷനില്‍ മുന്ന് തവണ നടത്തിയ ശ്രമവും പാളിപ്പോയെന്നും സുനില്‍ പോലീസിനോട് പറഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ അവരുടെ ചിരിക്കുന്ന മുഖവും വിരലിലെ മോതിരവും വേണമെന്ന് വ്യക്തമായി പറഞ്ഞിരുന്നത്രേ.

നടി കരഞ്ഞപ്പോള്‍ ചിരിക്കാന്‍ നിര്‍ബന്ധിച്ചതായും പോലീസിന് മൊഴി നല്‍കി. ഈ ക്വട്ടേഷന്‍ മുന്‍ നിര്‍ത്തിയാണ് സുനി സിനിമാ ലൊക്കേഷനുകളില്‍ ഡ്രൈവറായി ജോലി ചെയ്തത്. സിനിമാ സെറ്റില്‍ അമിത വിധേയത്വം കാണിച്ചു നടിയോട് അടുക്കാന്‍ പ്രതി ശ്രമിച്ചു. തൃശൂരില്‍ വച്ച് ഒരു തവണ നടിയെ കെണിയിലാക്കാന്‍ സുനി ശ്രമിച്ചതായും വിവരം ലഭിച്ചു. നടിയെ തട്ടിക്കൊണ്ടു പോകാന്‍ പ്രതികള്‍ മുന്നൊരുക്കം നടത്തുകയും വാഹനത്തിന്റെ അകത്ത് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു എങ്കിലും ഇവരുടെ വാഹനം സമയത്ത് കേടായി.pulser-suni-q

പിന്നീട് ഫെബ്രുവരി 17 ന് തൃശൂര്‍ – കൊച്ചി ദേശീയപാതയില്‍ അങ്കമാലിക്കു സമീപം വെച്ച് സഞ്ചരിച്ച കാറില്‍ അതിക്രമിച്ചു കയറി കൃത്യം നിര്‍വ്വഹിച്ചു. കേസില്‍ ഗൂഡാലോചന വ്യക്തമാകുന്ന തെളിവുകളിലേക്ക് പോലീസ് എത്തിയത് 6000 ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചായിരുന്നു. ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന വ്യക്തി ക്വട്ടേഷന്‍ സംഘവുമായി നേരിട്ടും മറ്റുള്ളവര്‍ വഴിയും ബന്ധപ്പെട്ടെന്ന് പോലീസിന് തെളിവു കിട്ടി.

തൃശൂരിലെ ഒരു സ്ഥാപനത്തിന് സമീപം നടിയെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ നടത്തിയ നീക്കം പരാജയപ്പെട്ടതിന് കാരണം പോലീസ് തിരയുന്ന വ്യക്തി പ്രതികളെ നേരിട്ടു വിളിച്ചു തിരക്കിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് നടിക്ക് മലയാള സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ തട്ടിക്കൊണ്ടു പോകലിനു തടസം നേരിട്ടു. ലാല്‍ ക്രിയേഷന്റെ ബാനറില്‍ നടിക്ക് അവസരം ലഭിച്ചതോടെയാണു വീണ്ടും സാധ്യത തെളിഞ്ഞത്.

തുടര്‍ന്ന് പള്‍സര്‍ സുനി ക്വട്ടേഷന്‍ നല്‍കിയയാളെ വീണ്ടും ബന്ധപ്പെട്ടു. വാഗ്ദാനം ചെയ്ത തുക ഇപ്പോഴും ലഭിക്കുമെന്ന് ഉറപ്പ് കിട്ടുകയും ചെയ്തു. ഇതോടെ എങ്ങിനെയെങ്കിലും പദ്ധതി നടപ്പാക്കാന്‍ സുനി തീരുമാനിക്കുകയായിരുന്നു. ഈ തെളിവുകള്‍ കൃത്യമായി വേര്‍തിരിച്ച് ബന്ധിപ്പിക്കാനായാല്‍ കേസില്‍ ഉടന്‍ അറസ്റ്റ് നടക്കുമെന്നാണ് കരുതുന്നത്. സുനി പറയുന്ന കഥ ശരിയാണെങ്കില്‍ നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ക്വട്ടേഷന്‍ നല്‍കിയത് മലയാള സിനിമാരംഗവുമായി അടുത്തു ബന്ധമുള്ളയാളാണെന്ന് സൂചന.

The post 62 കോടി ലഭിക്കാൻ സുനിക്ക് ഒന്നരക്കോടിയുടെ ക്വട്ടേഷന്‍..മലയാള സിനിമാരംഗത്തെ ഉന്നതന് എതിരെ വ്യക്തമായ തെളിവ് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles