Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

നടി അക്രമിക്കപ്പെട്ട സംഭവം മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പിടി തോമസ്,കേസ് ഒതുക്കാൻ ഉന്നത ഇടപെടലെന്ന് ആരോപണം, മുകേഷിനെ തള്ളി ബേബിയും ,ശ്രീമതിയും.

$
0
0

തിരുവനന്തപുരം: മുകേഷ് എംഎൽഎെക്കെതിരെ പിടി തോമസ്. മുകേഷിന്റെ നിലപാട് സി പി ഐ എം നിലപാടാണോ എന്ന് വ്യക്തമാക്കണമെന്ന് പിടി തോമസ് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാധ്യമളോട് രൂക്ഷമായ രീതിയിൽ സംസാരിച്ച കെ ബി ഗണേശ് കുമാറും, ഇന്നസെന്റും ഇടതുപക്ഷത്തിന്റെ ജനപ്രതിനിധികളാണ്.ഇവർ എങ്ങിനെ ഇത്ര സ്ത്രീവിരുദ്ധമായ നിലപാടെടുക്കുമെന്നു പിടി തോമസ് എംഎൽഎ ചോദിച്ചു.നടി അക്രമിക്കപ്പെട്ട സംഭവത്തിൽ കേസ് ഒതുക്കാൻ ഉന്നതതല ഇടപെടൽ നടന്നിട്ടുണ്ടെന്ന് ഇപ്പോഴും സംശയിക്കുന്നു.സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതായും പിടി തോമസ് പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചും ഈ ഇടപെടൽ നടന്നതായി സംശയിക്കണം. തനിക്ക് ഇത് സംബന്ധിച്ച് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട് അത് പിന്നീട് പറയും. സി ബി ഐ അന്വേഷണത്തിന്റെ പരിധിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി ഉൾപ്പെടുത്തണമെന്നും തൃക്കാക്കര എംഎൽഎ കൂടിയായ പിടി ആവശ്യപ്പെട്ടു.

അതേ സമയം കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തക കരോട് രൂക്ഷമായ ഭാഷയിൽ സംസാരിച്ച മുകേഷ്, കെ ബി ഗണേശ് കുമാർ എന്നീ എം എൽ എ മാർക്കെതിരെ പ്രതിഷേധം അലയടിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഇടത് അനുഭാവികൾ തന്നെയാണ് തങ്ങളുടെ എം എൽ എ മാർക്കെതിരെ രംഗത്ത് വരുന്നത്. അമ്മയെന്ന താരസംഘടനയുടെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ സി പി എം കേന്ദ്ര കമ്മറ്റി അംഗങ്ങളായ എം എ ബേബിയും ,പി കെ ശ്രീമതി എം പി യും ഫേയ്സ്ബുക്കിൽ പ്രതികരിച്ചിരുന്നു.pt-thomas-pinarayi-vijayan

പി കെ ശ്രീമതിയുടെ പോസ്റ്റ് ഇങ്ങനെ.

അമ്മ ഒരു നല്ല സംഘടനയാണ്. എന്നാൽ അമ്മക്ക് അമ്മ മനസ്സ് അറിയുമോ എന്ന കാര്യത്തിൽ അല്പം സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു സംശയം വന്നതിനാലാകാം സിനിമാ രംഗത്തെ വനിതാ പ്രവർത്തകർക്ക് പുതിയൊരു കൂട്ടായ്മ രൂപീകരിക്കേണ്ടി വന്നത്. അതിൽ നമ്മുടെ ചെറുപ്പക്കാരികളായ സിനിമ താരങ്ങളെ അഭിനന്ദിച്ചേ മതിയാകൂ. പുരുഷ മേധാവിത്വത്തെക്കുറിച്ച് സ്ത്രീകൾ പറയുന്നത് ആരും ഗൗരവത്തിൽ കണക്കാക്കില്ല. എന്നാൽ അതിനെപ്പറ്റി പുരുഷന്മാരാണ് പറയുന്നതെങ്കിൽ സമൂഹം വളരെ ഗൗരവത്തോടെ വീക്ഷിക്കും. ഈ വിഷയത്തിൽ ബഹുമാനപ്പെട്ട സി.പി.ഐ.എം പോളിറ്റ് ബ്യുറോ അംഗം സഖാവ് എം.എ ബേബി നൽകിയ പ്രസ്താവന വളരെ സ്വീകാര്യമാണ്. കഴിഞ്ഞ ദിവസം കൂടിയ അമ്മയുടെ കമ്മിറ്റിയിൽ സിനിമാ താരം ആക്രമിക്കപെട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ വളരെ ലാഘവത്തോടെ സംസാരിച്ചത് അപലപനീയമാണ്. അതിക്രമത്തിന് ഇരയായ വ്യക്തിയോടും അതിക്രമത്തിന്റെ പേരിൽ ആരോപണ വിദേയനായ വ്യക്തിയോടും ഞങ്ങൾ തുല്യ നീതിയാണ് നടപ്പാക്കുന്നത് എന്ന് പറയുമ്പോൾ അമ്മ മനസ്സ് തങ്ങൾക്കൊപ്പമുണ്ടോ എന്ന് സിനിമാ രംഗത്തെ പെൺകുട്ടികൾ സംശയിച്ചാൽ ആർക്കും തെറ്റ് പറയാനാകില്ല.

സി പി എം ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച കൊല്ലം എം എൽ എ മുകേഷിന്റെ നിലപാടിനെതിരെ പാർട്ടി തലത്തിലും വൻ അമർഷമാണുള്ളതെന്നാണ് സൂചന. മുകേഷിനെതിരെ കൊല്ലം ജില്ലാ കമ്മറ്റി രംഗത്തെത്തിയിട്ടുണ്ട്.എം എൽ എ ക്കെതിരെ നടപടി വേണെമെന്ന് കമ്മറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു.പൊതുവികാരം കണക്കിലെടുത്ത് മുകേഷിനോട് വിശദീകരണം ചോദിക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

The post നടി അക്രമിക്കപ്പെട്ട സംഭവം മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പിടി തോമസ്,കേസ് ഒതുക്കാൻ ഉന്നത ഇടപെടലെന്ന് ആരോപണം, മുകേഷിനെ തള്ളി ബേബിയും ,ശ്രീമതിയും. appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles