കൊച്ചി: താന്‍ നല്‍കിയ പരാതിയില്‍ വിശദമായി മൊഴിയെടുത്തുവെന്ന് പറഞ്ഞ ദിലീപ് അമ്മയുടെ രണ്ട് മക്കളാണ് പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇരുവരും ഒരുപാട് അനുഭവിച്ചെന്നും നടന്‍ ദിലീപ്.ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണുള്ളതെന്നും പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നും ദിലീപ് വ്യക്തമാക്കി. ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ച് തന്നെ കുഴപ്പിക്കല്ലേയെന്നും ദിലീപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആലുവ പോലീസ് ക്ലബ്ബില്‍ 13 മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ഇന്ന് രാവിലെ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ഇറങ്ങുകയായിരുന്നു ദിലീപ്. ദിലീപിനെക്കൂടാതെ നാദിര്‍ഷായും അമ്മ ജനറല്‍ ബോഡി യോഗത്തിനെത്തിയിരുന്നു
The post അമ്മയുടെ രണ്ട് മക്കളാണ് പ്രശ്‌നത്തില്‍; എല്ലാം അമ്മ തീരുമാനിക്കട്ടേയെന്ന് ദിലീപ് appeared first on Daily Indian Herald.