കൊച്ചി: മകളായ ‘നടിയെ തള്ളി ‘മകനെ പിന്തുണച്ച് ഇടതുപക്ഷ എം പി.യും നടനും അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റ് .ദിലീപിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ സംഘടന അനുവദിക്കില്ലെന്നു പക്ഷപാതപരമായി തന്നെയാണ് ഇന്നസെന്റ് പ്രഖ്യാപിച്ചത് .മുഖ്യമന്ത്രിയും ഡി.ജി.പി.യും നിര്‍ദേശിച്ചത് അനുസരിച്ചാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പരസ്യ പ്രസ്താവനകള്‍ നടത്താതിരുന്നതെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞെങ്കിലും ദിലീപിനെ പൂർണ്ണമായി പിന്തുണച്ച് നടിയെ തഴയുകയായിരുന്നു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവം ഉണ്ടായ ദിവസം തന്നെ താന്‍ മുഖ്യമന്ത്രിയുമായും അന്നത്തെ ഡി.ജി.പി. ലോക്നാഥ് ബെഹ്റയെയും ബന്ധപ്പെട്ടിരുന്നു. കേസിനെ ബാധിക്കും എന്നതിനാല്‍ ചാനലിലും മറ്റും കൂടുതല്‍ കാര്യങ്ങള്‍ പറയരുത് എന്ന് രണ്ട് പേരും നിര്‍ദേശിച്ചത് അനുസരിച്ചാണ് കൂടുതല്‍ കാര്യങ്ങള്‍ പറയാതിരുന്നത്. പരാതിക്കാരിയും ആരോപണം നേരിടുന്ന ആളുമെല്ലാം അമ്മയുടെ മക്കള്‍ തന്നെയാണ്. ഇവരുടെ വേദന ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു. വെറുതെ ജാഥ നടത്തിയത് കൊണ്ടൊന്നും കാര്യമില്ല.
ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങള്‍ സംബന്ധച്ച് ആരും യോഗത്തില്‍ ഒരു വിഷയവും ഉന്നയിച്ചിട്ടില്ല-ഇന്നസെന്റ് പറഞ്ഞു. എല്ലാവരോടും പ്രശ്നം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും ഒന്നും പറഞ്ഞിട്ടില്ലെന്ന് കെ.ബി.ഗണേഷ്കുമാര്‍ പറഞ്ഞു.ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ് ചെയ്തത്. എങ്കിലും അതിന് ഞാന്‍ മാപ്പ് പറഞ്ഞുകഴിഞ്ഞു-ദിലീപ് പറഞ്ഞു.ആര് ശ്രമിച്ചാലും ഈ സംഘടന പൊളിക്കാനാവില്ലെന്ന് കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു. അമ്മ ഒറ്റക്കെട്ടായി രണ്ട് അംഗങ്ങളുടെയും കൂടെയുണ്ടെന്നും ഇപ്പോള്‍ നടക്കുന്നത് ആടിനെ പട്ടിയാക്കാനുള്ള ശ്രമമാണ്. വനിതാ സംഘടന ആര്‍ക്കും എതിരല്ല. ആരെയും ഒറ്റപ്പെടുത്തി വേട്ടയാടാന്‍ സംഘടന അനുവദിക്കില്ല ഞങ്ങളുടെ അംഗങ്ങളെ ഞങ്ങള്‍ സംരക്ഷിക്കും. ഇക്കാര്യത്തില്‍ ഞങ്ങള്‍ ഒറ്റക്കെട്ടാണ്-ഗണേഷ് കുമാര്‍ പറഞ്ഞു.ഞങ്ങള്‍ കൂടെയുണ്ടെന്നാണ് വനിതാ സംഘടനയുടെ ഭാരവാഹികള്‍ പറഞ്ഞത്. പിന്നെ മാധ്യമങ്ങള്‍ക്ക് എന്താണ് പ്രശ്നം-മുകേഷ് ചോദിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, കെ.ബി.ഗണേഷ് കുമാര്‍, ദേവന്‍, മണിയന്‍ പിള്ള രാജു, കുക്കു പരമേശ്വരന്‍, മുകേഷ് എന്നിവര്‍ക്കൊപ്പമാണ് ഇന്നസെന്റ് വാര്‍ത്താസമ്മേളനം നടത്തിയത്.
The post ദിലീപിന് കട്ട സപ്പോര്‍ട്ടുമായി അമ്മ’യും ഇന്നസെന്റും ,മകളായ നടിയെ ‘അമ്മ’തള്ളി .ദിലീപിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ സംഘടന അനുവദിക്കില്ല;നടിയുടെ വിഷയം ആരും ഉന്നയിച്ചില്ല appeared first on Daily Indian Herald.