Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

ദിലീപ് കുടുങ്ങി !..കൊച്ചി വിടാൻ പാടില്ല…സാമ്പത്തിക കുറ്റകൃത്യങ്ങളിൽ തെളിവ് കിട്ടി !.. ദിലീപ് കുടുങ്ങാൻ സാധ്യത മലയാള സിനിമയിലെ ബിനാമി ഇടപാടുകളുടെ തെളിവും പൊലീസിന് .മുൻകൂർ ജാമ്യത്തിന്റെ സാധ്യത തേടി ദിലീപും നായകനും സംവിധായക സുഹൃത്തും

$
0
0

കൊച്ചി:കാര്യങ്ങൾ പരുങ്ങലിലായി ദിലീപും നാദിര്ഷായും മുൻ‌കൂർ ജാമ്യത്തിന് നിയമോപദേശം തേടിയതായി സൂചനയുണ്ട്. ദിലീപിനെതിരെ വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചതായി സൂചന .സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ദിലീപ് കുടുങ്ങാൻ സാധ്യത .പതിനമൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ താക്കീത് ചെയ്താണ് പൊലീസ് ദിലീപിനേയും നാദിർഷായേയും വിട്ടയച്ചത്. നാദിർഷായുടെ സഹോദരൻ സമദിന്റെ സാന്നിധ്യത്തിലായിരുന്നു പൊലീസ് കാര്യങ്ങൾ വിശദീകരിച്ചത്. അന്വേഷണത്തെ സ്വാധീനിക്കുന്ന അഭിപ്രായ പ്രകടനം നടത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് എഡിജിപി ബി സന്ധ്യ ദിലീപിനെ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ സമഗ്രമായ തെളിവുകൾ പൊലീസിന്റെ കൈയിലുണ്ട്. ഇത് ദിലീപും തിരിച്ചറിയുന്നു.അന്വേഷണത്തെ അട്ടിമറിക്കാൻ ശ്രമിച്ചാൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വിശദീകരിച്ചിട്ടുണ്ട്. ദിലീപിന്റേയും നാദിർഷായുടേയും അപ്പുണ്ണിയുടേയും മൊഴികൾ പൊലീസ് വിശകലനം ചെയ്യുകയാണ്. ഇതിന് ശേഷമാകും അഠുത്ത നടപടി. ഈ സാഹചര്യത്തിലാണ് മുൻകൂർ ജാമ്യത്തിന്റെ സാധ്യത ദിലീപ് തേടുന്നത്. എന്നാൽ ജാമ്യാപേക്ഷയുമായി മുന്നോട്ട് പോയാൽ തിരിച്ചടിയാകുമെന്നാണ് ലഭിച്ച നിയമോപദേശം. ഇതിനെ പൊലീസ് എതിർക്കും. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയാൽ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്യും. അതിനാൽ അന്വേഷണ ഉദ്യോഗസ്ഥരെ പ്രകോപിപ്പിക്കാതെ മുന്നോട്ട് പോകുന്നതാണ് നല്ലതെന്നാണ് അഭിഭാഷകർ തന്നെ അറിയിക്കുന്നത്. ഇതും നടനേയും നാദീർഷായേയും വെട്ടിലാക്കുന്നുണ്ട്.

നടൻ ദിലീപും നാദിർഷയും ഇനി അഞ്ചു ദിവസത്തെ നോട്ടീസ് പിരീഡിലാണ്. മാധ്യമങ്ങളോട് ഇതുസംബന്ധിച്ച് പരസ്യ പ്രതികരണം നടത്തരുതെന്നും പൊലീസ് താക്കീത് നൽകിയിട്ടുണ്ട്. കൊച്ചി വിട്ടു പോകരുതെന്നാണ് നിർദ്ദേശം. അതായത് അഞ്ച് ദിവസത്തിനുള്ളിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിക്കും. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ദിലീപ് അക്ഷരാർത്ഥത്തിൽ ഞെട്ടി. നാദിർഷാ ആകെ വിഷമിച്ചു പോയി. ഒരു കാരണവശാലും രണ്ട് മണിക്കൂറിൽ കൂടുതൽ ചോദ്യം ചെയ്യൽ തുടരുമെന്ന് ആരും കരുതിയില്ല. ഇതാണ് പൊലീസ് തെറ്റിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങളിലെ ചോദ്യങ്ങൾ പ്രതീക്ഷിക്കാത്തതുമായിരുന്നു. അതുകൊണ്ട് തന്നെ നടനും സംവിധായകനും വലഞ്ഞു. ഫെഡറൽ, യൂണിയൻ, എച്ച്ഡിഎഫ്സി, എച്ച്എസ്‌ബിസി ബാങ്കുകളിലെ അക്കൗണ്ട് സംബന്ധിച്ച രേഖകൾ ദിലീപും എസ്‌ബിഐ അക്കൗണ്ട് വിവരങ്ങൾ നാദിർഷയും ഈ ദിവസങ്ങളിൽ ഹാജരാക്കണം. കൂടാതെ ഐടി റിട്ടേൺ രേഖകളും ഇരുവരും ഹാജരാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ നടനും നാദിർഷായും വലയുകയും ചെയ്തു.dileep4

ഒന്നാം പ്രതി സുനിൽ കുമാറിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അക്രമിക്കപ്പെട്ട നടിയുടെ കൂടുതൽ മൊഴിയെടുത്തപ്പോൾ നിലവിൽ വന്ന ഐപിസി 467, 469, 471 എന്നിവയ്ക്കൊപ്പം ഐപിസി 506, 384 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ചോദ്യം ചെയ്യൽ. 467, 469, 471 വകുപ്പുകൾ വ്യാജരേഖ ചമയ്ക്കൽ, വഞ്ചന അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളാണ്. 506, 384 എന്നിവ വധഭീഷണി, നഗ്‌നത ചിത്രീകരിച്ച് ബ്ലാക്ക്മെയിലിങ്ങ്, ഭീഷണിപ്പെടുത്തി എഴുതി വാങ്ങൽ അടക്കമുള്ള കുറ്റകൃത്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇതിനൊപ്പമാണ് സാമ്പത്തിക കുറ്റകൃത്യങ്ങളിൽ അന്വേഷണം തുടരുന്നത്. ഇത് കൂടിയായാൽ ബിനാമി ഭൂമി ഇടപാടുകളിലേക്ക് അന്വേഷണം എത്തും. ഇത് മലയാള സിനിമയിലെ യഥാർത്ഥ മുഖം വെളിപ്പെടുത്തുമെന്നാണ് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. ഉച്ചയ്ക്ക് 12.30ഓടെ ആരംഭിച്ച ചോദ്യം ചെയ്യലിന് കേസിൽ സമാന്തരാന്വേഷണം നടത്തിയ പെരുമ്പാവൂർ സിഐ ബൈജു പൗലോസാണ് നേതൃത്വം നൽകിയത്. കേസുമായി ബന്ധപ്പെട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥരായ എഡിജിപി ബി സന്ധ്യ, കൊച്ചി റേഞ്ച് ഐജി പി വിജയൻ ഐപിഎസ്, ആലുവ റൂറൽ എസ്‌പി എ വി ജോർജ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യൽ.

അന്വേഷണസംഘം ആക്രമിക്കപ്പെട്ട നടിയുടെ പേരിലുള്ള ചില വസ്തുക്കളുടെ ആധാരം കാണിക്കുകയും ഈ വസ്തുവിൽ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം ഉണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തു. തുടക്കത്തിൽ ഇല്ല എന്ന് ഉത്തരം നൽകിയ നടൻ ചോദ്യങ്ങൾ മുറുകിയതോടെ പ്രസ്തുത വസ്തുവിൽ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ട് എന്നു സമ്മതിക്കുകയും ചെയ്തതായാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ്, സംവിധായകൻ നാദിർഷാ ദിലീപിന്റെ മാനേജർ അപ്പുണ്ണി എന്നിവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവെന്നും ആർക്കും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും ആവശ്യമെങ്കിൽ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്നും കേസ് അന്വേഷിക്കുന്ന ആലുവ റൂറൽ എസ്‌പി എ.വി ജോർജ് അറിയിച്ചു. ആലുവ പൊലീസ് ക്ലബിൽ 13 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ആക്രമണത്തിന് ഇരയായ നടിയുമായി ഇപ്പോൾ സൗഹൃദമില്ലെന്ന് ദിലീപ് സമ്മതിച്ചതായും അറിവുണ്ടെന്നു മറുനാടൻ മല റിപ്പോർട്ട് ചെയ്യുന്നു.

ദിലീപിന്റെ ഏതെങ്കിലും സിനിമയുടെ സെറ്റിൽ പൾസർ സുനി വന്നിരുന്നോ, പൾസർ സുനിയുമായി എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ വിവരങ്ങളെല്ലാം പൊലീസ് ചോദിച്ചു. പൾസറിനെ അറിയില്ല എന്ന മറുപടിയാണ് ദിലീപ് ചോദ്യം ചെയ്യലിൽ നൽകിയത്. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയും അതോടൊപ്പം തന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചതായ ദിലീപിന്റെ പരാതിയും ചേർത്താണ് പൊലീസ് ചോദ്യം ചെയ്തത്. മൂന്നു പേരെയും ഒരുമിച്ചിരുത്തിയും വെവ്വേറെ മുറികളിലുമായും ചോദ്യം ചെയ്തു. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ദിലീപ് ചോദ്യം ചെയ്യലിന് ശേഷം പ്രതികരിക്കുകയുണ്ടായി. അപ്പോഴും പൊലീസിനെ കുറ്റം പറഞ്ഞില്ല.LAL DILEEP

ഫെബ്രുവരി 17-നു രാത്രി തൃശൂരിൽനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവനടി ആക്രമിക്കപ്പെട്ടതോടെയാണ് എല്ലാറ്റിനും തുടക്കം. ‘ക്വട്ടേഷനാണെന്നും അതിനോടു സഹകരിക്കണമെന്നും ആക്രമിക്കുന്നതിനുമുമ്പ് പൾസർ സുനി പറഞ്ഞതായി’ നടി പറഞ്ഞതോടെ വൻ ഗൂഢാലോചന സംബന്ധിച്ച സൂചന പുറത്തുവന്നു. ഏഴുപേരെ പ്രതികളാക്കിയായിരുന്നു കുറ്റപത്രം. സുനിയുടെ കൂട്ടാളികളായ ഡ്രൈവർ മാർട്ടിൻ, ആലപ്പുഴ സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശികളായ പ്രദീപ്, വിജേഷ്, തമ്മനം സ്വദേശി മണികണ്ഠൻ, ഇരിട്ടി സ്വദേശി ചാർളി എന്നിവർ നേരത്തെ പിടിയിലായിരുന്നു. തട്ടിക്കൊണ്ടു പോകൽ വിവാദമായതിനെ തുടർന്നു തമിഴ്‌നാട്ടിലേക്കു കടന്ന സുനി കീഴടങ്ങാനെത്തിയപ്പോൾ കോടതിമുറിയിൽ ഉണ്ടായത് നാടകീയരംഗങ്ങളായിരുന്നു. കോടതിമുറിയിൽനിന്നു പൊലീസ് പ്രതിയെ പിടിച്ചുകൊണ്ടുപോയതിനെതിരേ അന്ന് വിമർശനം ഉയർന്നു.

നടി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്ന മാർട്ടിൻ ആദ്യ ദിനം തന്നെ സംശയത്തിന്റെ മുനയിലായിരുന്നു. നടൻ ദിലീപിനെതിരേ പൾസർ സുനി മൊഴി നൽകിയതോടെ അന്തരീക്ഷം മാറി. ആക്രമണം ദിലീപ് മുൻകൂട്ടി അറിഞ്ഞിരുന്നെന്നാണു സുനി അന്വേഷണ സംഘത്തെ അറിയിച്ചത്. ദിലീപിനു സുനി എഴുതിയതെന്നു പറയപ്പെടുന്ന കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജയിലിൽവച്ച് ചോദ്യം ചെയ്യുമ്പോഴായിരുന്നു ഈ മൊഴി. നടിക്കെതിരേ ഗുരുതരആരോപണവുമായാണു ദിലീപ് പ്രതികരിച്ചത്. നടിയും പ്രതി പൾസർ സുനിയും വളരെ അടുപ്പം പുലർത്തിയിരുന്നവരാണെന്നു സ്വകാര്യ ചാനൽ പരിപാടിയിൽ ദിലീപ് വെളിപ്പെടുത്തി. അവർ ഒരുമിച്ച് ജോലി ചെയ്തിരുന്നതാണെന്നും ഇക്കാര്യം തന്നോടു സംവിധായകൻ ലാൽ പറഞ്ഞിട്ടുള്ളതാണെന്നും ദിലീപ് വിശദമാക്കി. അവർ ഗോവയിൽ ഒരുമിച്ചു പ്രവർത്തിച്ചിരുന്നു. ഈ സൗഹൃദമാണ് അപകടത്തിനു വഴിവച്ചത്. ഈ വാദം തള്ളിപ്പറഞ്ഞു ലാലും രംഗത്തെത്തി. ഇതോടെ ദിലീപ് അക്ഷരാർത്ഥത്തിൽ വഴിത്തിരിവാകുകയും ചെയ്തു.MAMMOOTY DILEEP

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനോട് ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട മുഖ്യപ്രതി പൾസർ സുനി സഹതടവുകാരനായ വിഷ്ണുവിനു വാഗ്ദാനം ചെയ്തത് രണ്ടു ലക്ഷം രൂപയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒന്നര മാസത്തിനിടെ ആറു തവണ വിഷ്ണു ജയിലിൽ സുനിയെ സന്ദർശിച്ചിരുന്നെന്നും വ്യക്തമായി. കാക്കനാട് ജില്ലാ ജയിലിൽനിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ പ്രകാരം മാർച്ച് 27നും മെയ്‌ 29നും ഇടയിൽ ആറു തവണ സുനിയെ കാണാൻ വിഷ്ണു ജയിലിലെത്തി. ദിലീപിനു കത്തയയ്ക്കുന്നതിന് ഒരു ദിവസം മുൻപും ഇയാൾ സുനിയെ കാണാൻ ജയിലിൽ എത്തിയിരുന്നതായി ജയിൽ രേഖകൾ വ്യക്തമാക്കുന്നു. ദിലീപിന് കത്തയച്ചതിനുശേഷവും സുനിയെ സന്ദർശിച്ചിട്ടുണ്ട്. സുനിക്കു ജയിലിൽ മൊബൈൽ ഫോൺ എത്തിച്ചത് വിഷ്ണുവാണെന്നു പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ദിലീപിന്റെ മാനേജരുൾപ്പെടെയുള്ളവരുമായി സുനി സംസാരിച്ചത് ഈ ഫോണിൽനിന്നായി

The post ദിലീപ് കുടുങ്ങി !..കൊച്ചി വിടാൻ പാടില്ല…സാമ്പത്തിക കുറ്റകൃത്യങ്ങളിൽ തെളിവ് കിട്ടി !.. ദിലീപ് കുടുങ്ങാൻ സാധ്യത മലയാള സിനിമയിലെ ബിനാമി ഇടപാടുകളുടെ തെളിവും പൊലീസിന് .മുൻകൂർ ജാമ്യത്തിന്റെ സാധ്യത തേടി ദിലീപും നായകനും സംവിധായക സുഹൃത്തും appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles