Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

നടി വിവാദം ഒതുക്കി തീർക്കാൻ പ്രൊഡ്യൂസേഴ്സ് രഹസ്യ യോഗം

$
0
0

തിരുവനന്തപുരം: കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട സംഭവം ഒതുക്കി തീർക്കാനുള്ള നീക്കം അണിയറയിൽ സജ്ജീവം.ഇതിന്റെ ഭാഗമായി ഒരു വിഭാഗം നിർമ്മാതാക്കൾ തലസ്ഥാനത്ത് യോഗം ചേർന്നു.ഇന്നലെ ( ചൊവ്വ ) ഉച്ചയോടെ നഗരത്തിലെ പഞ്ച നക്ഷത്ര ഹോട്ടലിലായിരുന്നു അനൗദ്യോഗിക യോഗം. പ്രമുഖരായ എട്ടോളം നിർമ്മാതാക്കൾ യോഗത്തിൽ പങ്കെടുത്തതായാണ് വിവരം.നിലവിൽ മലയാള സിനിമ നേരിടുന്ന പ്രതിസന്ധികളാണ് യോഗം ചർച്ച ചെയ്തതെന്നാണ് പങ്കെടുത്ത പ്രമുഖ നിർമ്മാതാക്കളിൽ ഒരാൾ ഡെയ്ലി ഇന്ത്യൻ ഹെറാൾഡിനോട് പറഞ്ഞത്. എന്നാൽ പുതിയ സാഹചര്യത്തിൽ നടൻ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്നാണ് ഭൂരിഭാഗം നിർമ്മാതാക്കളുടേയും നിലപാട്.ദിലീപിനൊപ്പം തങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് നടിയെ സമ്മർദ്ധത്തിലാക്കാനാണ് പുതിയ നീക്കമെന്നും സൂചനയുണ്ട്.താരസംഘടനയായ അമ്മ യുടെ യോഗത്തിന് ശേഷം യോഗം ചേർന്ന് ദിലീപിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കാനാണ് നിർമ്മാതാക്കളുടെ നീക്കം.

അതേ സമയം നടിയോടടുപ്പമുള്ള വരുമായി പ്രശ്നം സംസാരിച്ച് തീർക്കാനും ശ്രമം നടക്കുന്നതായാണ് വിവരം. മറ്റൊരു പ്രമുഖ നടനും, നിർമ്മാതാവുമാണ് അനുരഞ്ജന നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടിവി ചർച്ചയിൽ ദിലീപ് നടിയെ അപമാനിച്ചത് അവരുടെ വീട്ടുകാരെയും നടിയേയും വീണ്ടും ചൊടിപ്പിച്ചിരിക്കുകയാണ്. സിനിമ മേഖലയിലെ പുതിയ വനിത സംഘടനയും നടിക്കൊപ്പം ശക്തമായി തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ അനുരഞ്ജന നീക്കം ഫലം കാണില്ലെന്നാണ് സൂചന.

The post നടി വിവാദം ഒതുക്കി തീർക്കാൻ പ്രൊഡ്യൂസേഴ്സ് രഹസ്യ യോഗം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles