Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

സീ​നി​യോ​രിറ്റി ​ മ​റി​ക​ടന്ന് വീണ്ടും നിയമനം വരുന്നു..ലോ​ക്​നാ​ഥ് ബെ​ഹ്റ​ വീണ്ടും പൊ​ലീ​സ് മേ​ധാ​വി​യാകും ,ജേ​ക്ക​ബ് തോ​മ​സ്, അ​രുണ്‍​കു​മാര്‍ സിന്‍ഹ എന്നിവരെ തഴഞ്ഞു. ജേ​ക്ക​ബ് തോ​മ​സ് കോടതിയിലേക്ക് ?

$
0
0

തിരുവനന്തപുരം: ഈ മാസം ഡി.ജി.പി സ്ഥാനത്തുനിന്നും വിരമിക്കുന്ന ടി.പി.സെന്‍കുമാറിന്റെ സ്ഥാനത്തേക്ക് പൊലീസ് മേധാവിയായി വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയെ നിയമിക്കാൻ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള സെര്‍ച്ച്‌ കമ്മിറ്രി ശുപാര്‍ശ ചെയ്തതായി അറിയുന്നു. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് ടി.പി.സെന്‍കുമാര്‍ പൊലീസ് മേധാവിയായപ്പോള്‍ ബെഹ്റയ്ക്ക് സ്ഥാനമൊഴിയേണ്ടി വന്നിരുന്നു. ചീഫ്സെക്രട്ടറി നളിനി നെറ്റോ, നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, ആഭ്യന്തര സെക്രട്ടറി സുബ്രതോബിശ്വാസ് എന്നിവരടങ്ങിയ സെര്‍ച്ച്‌ കമ്മിറ്റി ഇന്നലെ രാത്രി യോഗം ചേര്‍ന്നാണ് ശുപാര്‍ശ തയ്യാറാക്കിയത്. ഇന്നത്തെ മന്ത്രിസഭാ യോഗം ഈ ശുപാര്‍ശ പരിഗണിച്ചേക്കും.

ബെഹ്റയ്ക്കു പുറമേ ഡി.ജി.പിമാരായ ജേക്കബ് തോമസ്, അരുണ്‍കുമാര്‍ സിന്‍ഹ (സീനിയര്‍) എന്നിവരെയാണ് പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിച്ചത്. ടി.പി.സെന്‍കുമാര്‍ കഴിഞ്ഞാല്‍ ഏറ്റവും മുതിര്‍ന്നയാള്‍ 1984 ബാച്ചിലെ സിന്‍ഹയാണ്. റിസര്‍ച്ച്‌ ആന്‍ഡ് അനാലിസിസ് വിംഗില്‍ അമേരിക്കയിലായിരുന്ന സിന്‍ഹ ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി മടങ്ങിയെത്തിയെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസില്‍ അറ്റാച്ച്‌ ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന് 2018 ഒക്ടോബര്‍ വരെ കാലാവധിയുണ്ടെങ്കിലും കേരളത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല. പക്ഷേ, പൊലീസ് മേധാവി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് മടങ്ങിവരാന്‍ സന്നദ്ധതയറിയിച്ച്‌ രേഖാമൂലം നല്‍കിയ കത്തില്‍ സിന്‍ഹ ആവശ്യപ്പെട്ടിരുന്നു. ഐ.എം.ജി ഡയറക്ടര്‍ ജനറല്‍ ജേക്കബ് തോമസിന് 2020 മേയ് വരെ കാലാവധിയുണ്ട്. പക്ഷേ, രാഷ്ട്രീയ തീരുമാനം അദ്ദേഹത്തിന് എതിരായെന്നു വേണം കരുതാന്‍.jacob-thomas-pv

പൊലീസ് മേധാവിയുടേത് സെലക്ഷന്‍ തസ്തികയാണെന്നതിനാല്‍ സീനിയോറിട്ടി മറികടന്ന് മൂന്നാം സ്ഥാനത്തുള്ള ബെഹ്റയ്ക്ക് നിയമനം നല്‍കുന്നത് നിയമക്കുരുക്കിന് വഴിവയ്ക്കും. ജേക്കബ്തോമസിന്റെ സീനിയോറിട്ടി മറികടന്നത് എങ്ങനെയാണെന്ന് വിശദീകരണ നോട്ട് സെര്‍ച്ച്‌ കമ്മിറ്റിക്ക് തയ്യാറാക്കേണ്ടി വരും. കേഡറില്‍ തിരിച്ചെത്തിയിട്ടില്ലാത്തത് അരുണ്‍കുമാറിനെ പരിഗണിക്കാത്തതിന് കാരണമാവും. തന്നെക്കാള്‍ ശമ്ബളം കൂടുതലുള്ള പദവിയില്‍ ആരെയെങ്കിലും നിയമിച്ചാല്‍ കോടതിയെ സമീപിക്കുമെന്ന് ജേക്കബ് തോമസ് വ്യക്തമാക്കിയിട്ടുണ്ട്. 30ന് സെന്‍കുമാര്‍ വിരമിക്കുമ്ബോള്‍ നിര്‍മ്മല്‍ചന്ദ്ര അസ്താനയ്ക്ക് ഡി.ജി.പി പദവി ലഭിക്കും. 2019 നവംബര്‍ വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്.

The post സീ​നി​യോ​രിറ്റി ​ മ​റി​ക​ടന്ന് വീണ്ടും നിയമനം വരുന്നു..ലോ​ക്​നാ​ഥ് ബെ​ഹ്റ​ വീണ്ടും പൊ​ലീ​സ് മേ​ധാ​വി​യാകും ,ജേ​ക്ക​ബ് തോ​മ​സ്, അ​രുണ്‍​കു​മാര്‍ സിന്‍ഹ എന്നിവരെ തഴഞ്ഞു. ജേ​ക്ക​ബ് തോ​മ​സ് കോടതിയിലേക്ക് ? appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20532

Trending Articles