Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

മലയാളിയായ കെ.കെ. വേണുഗോപാല്‍ അറ്റോര്‍ണി ജനറലായേക്കും

$
0
0

ന്യൂഡല്‍ഹി: മലയാളിയും മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ദ്ധനും മലയാളിയുമായ കെ.കെ. വേണുഗോപാൽ പുതിയ അറ്റോർണി ജനറലായേക്കും.. ഇതുസംബന്ധിച്ചു സര്‍ക്കാര്‍ തിരുമാനിച്ചെന്നാണു സൂചന. വിദേശസന്ദര്‍ശനം കഴിഞ്ഞ്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി തിരിച്ചെത്തിയ ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.അറ്റോര്‍ണി ജനറല്‍ സ്‌ഥാനത്തുനിന്നു വിരമിച്ച്‌ സ്വകാര്യപ്രാക്‌ടീസ്‌ തുടരാന്‍ മുകുള്‍ റോത്തഗി താല്‍പ്പര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണു കേന്ദ്രസര്‍ക്കാരിന്റെ മുഖ്യനിയമോപദേശനായ വേണുഗോപാലിനെ നിയമിക്കുന്നത്‌. ഹൈക്കോടതികളില്‍ പത്തുകൊല്ലത്തെ പ്രാക്‌ടീസും ജഡ്‌ജിയാകാന്‍ യോഗ്യതയുമുള്ള മുതിര്‍ന്ന അഭിഭാഷകരെയാണ്‌ അറ്റോര്‍ണി ജനറലായി നിയമിക്കാറുള്ളത്‌. രാജ്യത്തെ ഏറ്റവും വിലകൂടിയ അഭിഭാഷകനായ ഹരീഷ്‌ സാല്‍വേയെ നിയമിക്കാനായിരുന്നു സര്‍ക്കാരിനു താല്‍പ്പര്യമെങ്കിലും സ്വകാര്യ പ്രാക്‌ടീസ്‌ തുടരാന്‍ അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചു. ഇതോടെയാണ്‌ 87 വയസുകാരനായ വേണുഗോപാലിനെ നിയമിക്കുന്നത്‌.
1952ൽ നിയമപഠനം പൂർത്തിയാക്കിയ വേണുഗോപാൽ മൈസൂർ, മദ്രാസ് ഹൈക്കോടതികളിലാണ് പ്രാക്ടീസ് തുടങ്ങിയത്. 1960കളുടെ തുടക്കത്തിൽ സുപ്രീംകോടതിയിൽ പ്രാക്ടീസ് തുടങ്ങി. 1972ൽ മുതിർന്ന അഭിഭാഷകസ്ഥാനം ലഭിച്ചു. 1977ൽ മൊറാർജി ദേശായി സർക്കാർ അധികാരമേറ്റപ്പോൾ അഡിഷണൽ സോളിസിറ്റർ ജനറലായി നിയമിതനായി.ഭരണഘടനാപരമായ പ്രതിസന്ധികൾ വരുമ്പോഴൊക്കെ കോടതി ആശ്രയിച്ചിട്ടുള്ളതും കെ.കെ. വേണുഗോപാലിനെയാണ്. നിരവധി പ്രമാദമായ കേസുകളിൽ ഹാജരായിട്ടുള്ള അദ്ദേഹം, ടു.ജി സ്പെക്ട്രം അഴിമതി കേസിൽ അമിക്കസ് ക്യൂറിയായിരുന്നു. ഭൂട്ടാന്റെ ഭരണഘടന തയ്യാറാക്കുന്നതിനുള്ള ഡ്രാഫ്ടിംഗ് കമ്മിറ്റിയുടെ ഉപദേശകനായും പ്രവർത്തിച്ചിട്ടുണ്ട്.

സ്വതന്ത്ര്യസമരസേനാനി കെ. മാധവന്റെ സഹോദരന്‍ ബാരിസ്‌റ്റര്‍ എം.കെ. നമ്പ്യാരുടെ മകനായി കാഞ്ഞങ്ങാട്ട്‌ ജനിച്ച വേണുഗോപാല്‍, 1954 ലാണ്‌ അഭിഭാഷകനായി എന്‍റോള്‍ ചെയ്‌തത്‌. 2015 ല്‍ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. അടിയന്തരാവസ്‌ഥയ്‌ക്ക്‌ പിന്നാലെ വന്ന മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാപാര്‍ട്ടി സര്‍ക്കാരിന്റെ കാലത്ത്‌ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നു.സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ കൃഷ്ണൻ വേണുഗോപാൽ മക

The post മലയാളിയായ കെ.കെ. വേണുഗോപാല്‍ അറ്റോര്‍ണി ജനറലായേക്കും appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20532

Trending Articles