സിനിമാ ലേഖകൻ
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിനും ദിലീപ് കാവ്യ രണ്ടാം വിവാഹത്തിനും പിന്നാലെ കാവ്യയും ഭാവനയും വീണ്ടും നേർക്കൂ നേർ. വിവാദങ്ങൾ വീണ്ടും രൂക്ഷമായിരിക്കെയാണ് മലയാള സിനിമയിലെ രണ്ടു മുൻനിര നായികമാർ ഇപ്പോൾ നേർക്കുനേർ എത്തിയിരിക്കുന്നത്. നിറപറയുടെ പുട്ടുപൊടിയുടെ പരസ്യത്തിൽ കാവ്യാമാധവൻ നായിക ആയപ്പോൾ,കാവ്യയെ വെട്ടി വർഷങ്ങൾക്കു ശേഷം അജ്മി പുട്ടിപൊടിയുടെ പരസ്യത്തിലാണ് ഇപ്പോൾ ഭാവന നായികയായി എത്തിയിരിക്കുന്നത്.
വർഷങ്ങളായി നിറപറയുടെ പരസ്യത്തിൽ കാവ്യാമാധവനാണ് നായികയായി എത്തിയിരുന്നത്. നിറപറയുടെ പരസ്യത്തിൽ നിന്നു വിവാഹ ശേഷം കാവ്യ പിൻമാറുകയും ചെയ്തിരുന്നു. നിറപറയുടെ പുതിയ പരസ്യ ചിത്രത്തിലേയ്ക്കു ഭാവനയെ കമ്പനി അധികൃതർ നേരത്തെ ക്ഷണിച്ചിരുന്നു. എന്നാൽ, വിവാദങ്ങൾ തലപൊക്കിയതോടെ കമ്പനി അധികൃതർ ഭാവനയെ പരസ്യത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നു.
എന്നാൽ, തൊട്ടടുത്ത ദിവസം തന്നെ പുറത്തിറങ്ങിയ അജ്മി പുട്ടുപൊടിയുടെ പരസ്യത്തിൽ കാവ്യ അഭിനയിക്കുന്ന അതേപാറ്റേണിൽ തന്നെയാണ് ഇപ്പോൾ ഭാവനയും അഭിനയിക്കുന്നത്. കാവ്യയും ഭാവനയും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് ഇതോടെ കളം ഒരുങ്ങിയിരിക്കുന്നത്.
The post കാവ്യവും ഭാവനയും തമ്മിൽ നേർക്കുനേർ: പരസ്യചിത്രത്തിൽ ഭാവനയ്ക്കു അവസരം ഒരുക്കിയത് മഞ്ജു ഇടപെട്ട് appeared first on Daily Indian Herald.