Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

സരിതക്കൊപ്പം ഒരു നബിദിന സെല്‍ഫി, ഫേയ്‌സ്ബുക്കില്‍ വിവാദം ചൂടേറുന്നു

$
0
0

കൊച്ചി:”വിശേഷ ദിവസങ്ങള്‍ ഏതുമായിക്കൊള്ളട്ടെ കലണ്ടര്‍ മനോരമ തന്നെ”എന്ന് പരസ്യത്തില്‍ തിലകന്‍ പറയുന്നത് പോലെയാണ് നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ.ഓണമായിക്കോട്ടെ , ക്രിസ്മസ് ആയിക്കോട്ടെ , ഇനി നബിദിനമായിക്കോട്ടെ സെലിബ്രെറ്റി സരിത തന്നെ.സോളാര്‍ കേസിലൂടെ കുപ്രസിദ്ദി നേടിയ സരിതാ എസ് നായര്‍ക്കൊപ്പം ഒരു പറ്റം യുവാക്കളുടെ ‘നബിദിന’സെല്‍ഫി ഫേയ്‌സ്ബുക്കില്‍ വൈറലാകുന്നു.

SARITHA SELFYകാസര്‍കോട് ഉപ്പളയിലെ യുവാക്കളാണ് നബിദിന റാലിക്ക് ശേഷം സരിതക്കൊപ്പം സെല്‍ഫിയെടുത്ത് ആഘോഷത്തെ വിവാദമാക്കിയത്.ചിരിച്ച് കൊണ്ട് കാറിനുള്ളില്‍ സരിതയിരിക്കുന്നതും പുറത്ത് ചെറുപ്പക്കാര്‍ കൂട്ടമായി നില്‍ക്കുന്നതുമായ ചിത്രമാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഫേയ്‌സ്ബുക്കിലെ ഇസ്ലാമിക ഗ്രൂപ്പുകളിലും മറ്റും ഇത് ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്..യുവാക്കളുടെ നിലപാട് മത വിരുദ്ദമാണെന്ന തരത്തിലാണ് പല ഗ്രൂപ്പുകളിലും ഇസ്ലാം മത വിശ്വാസികള്‍ ചര്‍ച്ചകള്‍ നടത്തുന്നത്.എന്നാല്‍ ഈ ഫോട്ടോ ഇത്തവണ നബിദിനത്തിന് എടുത്തതാണോ എന്നത് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.അതെസമയം ഫോട്ടോയിലെ യുവാക്കള്‍ സമൂഹ മാധ്യമത്തില്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നതും ശ്രദ്ദേയമാണ്.


Viewing all articles
Browse latest Browse all 20534

Trending Articles