ലക്‌നൗ:ബിജെപി നേതാവും പ്രവര്‍ത്തകറം ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ കീറിയെറിഞ്ഞു .വീട്ടില്‍ അതിക്രമിച്ചുകയറി ഇസ് ലാമിക ഗ്രന്ഥങ്ങള്‍ കീറിയെറിഞ്ഞ ബിജെപി നേതാവിനും പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. മുന്‍ ലെജിസ്ലേറ്റീവ് അംഗം കൂടിയായ ബാബുരാജ എന്നറിയപ്പെടുന്ന ആനന്ദ് ഭൂഷണ്‍ സിങിനും ബിജെപി പ്രവര്‍ത്തകരായ മറ്റ് 25 പേര്‍ക്കുമെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സയ്യിദ് അഹമ്മദ് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ലാല്‍ഗഞ്ചിലാണ് സംഭവം. തോക്ക് അടക്കമുള്ള ആയുധങ്ങളുമായെത്തിയെ ആനന്ദ് ഭൂഷണും സംഘവും വീട് തള്ളിതുറന്ന് അകത്ത് കയറുകയായിരുന്നു. തുടര്‍ന്ന് വീട് കൊള്ളയടിക്കുകയും മതഗ്രന്ഥങ്ങള്‍ വലിച്ചുകീറുകയും ചെയ്തതായി സയ്യിദ് പരാതിയില്‍ പറയുന്നു.പ്രതാപ്ഗര്‍ഹ് ജില്ലയിലെ ലാല്‍ഗഞ്ചിലുള്ള ശ്മശാന ഭൂമിയിലെ മരങ്ങള്‍ വെട്ടുന്നതിനെ ചൊല്ലി സയ്യിദും ആനന്ദ് ഭൂഷണും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.അതേസമയം, ആനന്ദ് ഭൂഷണെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.
The post ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ കീറിയെറിഞ്ഞു .. ബിജെപി നേതാവിനും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തു appeared first on Daily Indian Herald.