Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

കൊടിമരത്തിൽ ദ്രാവകമൊഴിച്ച് കേസ് അഞ്ച് പേര്‍ കസ്റ്റഡിയില്‍

$
0
0

പമ്പ:ശബരിമലയിലെ കൊടിമരം കേടുവരുത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. വിജയവാഡ സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. പഞ്ചവര്‍ഗ തറയില്‍ മെര്‍ക്കുറി ഒഴിച്ചാണ് കേടുപാട് വരുത്തിയത്. പിടിയിലായവരില്‍ നിന്നും ദ്രാവകം അടങ്ങിയ കുപ്പികള്‍ കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പിടിയിലായവര്‍ സ്വര്‍ണ കൊടിമരത്തിന് മേല്‍ മെര്‍ക്കുറി ഒഴിച്ച് നശിപ്പിക്കാനും പദ്ധതിയിട്ടു. നവധാന്യത്തോടൊപ്പം പാദരസമെന്ന ദ്രാവകം പഞ്ചവർഗത്തറയിലേക്ക് ഒഴിച്ചെന്ന് കസ്റ്റഡിയിലെടുത്ത മൂന്നുപേർ സമ്മതിച്ചു. ആചാരത്തിെൻറ ഭാഗമായാണ് ദ്രാവകമൊഴിച്ചതാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്.എന്നാൽ പാദരസം എന്ന ദ്രാവകം എന്തെല്ലാം ചേർന്ന മിശ്രിതമാണെന്ന് വ്യക്തമായിട്ടില്ല. ഇവരില്‍ നിന്ന് ദ്രാവകം അടങ്ങിയ കുപ്പിയും പിടിച്ചെടുത്തിട്ടുണ്ട്.

ഉച്ചപൂജക്ക് ശേഷമാണ് പുതിയ കൊടിമരത്തിെൻറ പഞ്ചവർഗത്തറയിലേക്ക് രാസവസ്തുവൊഴിച്ചത്. മെർക്കുറിയാണ് (രസം) ഒഴിച്ചതെന്നാണ് പ്രാഥമിക നിഗമനം. സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മൂന്നു പേര്‍ തറയിലേക്ക് എന്തോ ഇടുന്നതായോ ഒഴിക്കുന്നതായോ കണ്ടെത്തിയിരുന്നു.ഇൗ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംശയമുള്ള ആന്ധ്രസ്വദേശികളെ പിടികൂടിയത്.

പ്രതികളെ സ്ഥിരീകരിച്ചാല്‍ പൊതുമുതല്‍ നശിപ്പിച്ചതിനും മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനുമടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.ഉച്ചയ്ക്ക് ഒരുമണിയ്ക്ക് ശേഷമാണ് അനിഷ്ട സംഭവം നടന്നിരിക്കുന്നതെന്നാണ് നിഗമനം. നിര്‍ഭാഗ്യകരമായ സംഭവമെന്ന് പ്രതികരിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഡിജിപിയുമായി ഫോണിലൂടെ സംസാരിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആരോ മന:പൂര്‍വ്വം ചെയ്ത ചതിയാണ് ഇതെന്നും അദ്ദേഹം പ്രതികരിച്ചു.

The post കൊടിമരത്തിൽ ദ്രാവകമൊഴിച്ച് കേസ് അഞ്ച് പേര്‍ കസ്റ്റഡിയില്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles