കൊച്ചി:നടിയെയും പൾസർ സുനിയെയും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് സലിംകുമാർ ദിലീപിന്‍റെ സ്വകാര്യ ജീവിതം തകർക്കാൻ ഏഴ് വർഷം മുൻപ് രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്ന് സലിംകുമാർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ദിലീപിന് പിന്തുണ അറിയിച്ചത്.ഈ തിരക്കഥയുടെ ട്വിസ്റ്റ് 2013-ൽ ദിലീപ്-മഞ്ജുവാര്യർ വിവാഹമോചനത്തിലൂടെ ഏവരും കണ്ടതാണ്. പിന്നീട് പലരാൽ പലവിധം ആ കഥയ്ക്ക് മാറ്റം വരുത്തുകയായിരുന്നു. എല്ലാ ചരടുവലികളും നടത്തിയ ആരൊക്കെയോ അണിയറയിൽ ഇരുന്ന് ചിരിക്കുന്നുണ്ടെന്നും അത് തനിക്ക് കാണാമെന്നും സലിംകുമാർ പറയുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പോലീസ് ഒരിക്കൽ പോലും ദിലീപിനെ ചോദ്യം ചെയ്തിട്ടില്ല. ഇത് തന്നെ അദ്ദേഹത്തിന്‍റെ നിരപരാധിത്വം തെളിയിക്കുന്നതാണ്. പൾസർ സുനി അന്തംവിട്ട പ്രതിയാണെന്നും അയാൾ എന്തു വേണമെങ്കിലും പറയുമെന്നും സലിംകുമാർ പറയുന്നു. ഇത് ഒരു സ്നേഹിതന് വേണ്ടിയുള്ള വക്കാലത്തായി കാണരുതെന്നും ഒരു നിരപരാധിയോടുള്ള സഹതാപമാണെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിനെ ക്രൂശിക്കുന്ന വിഷയത്തിൽ സിനിമ സംഘടനകളിലെ ആരും പ്രതികരിച്ച് കണ്ടില്ല. സംഭവത്തിൽ ദിലീപിനെയും നാദിർഷയെയും നുണപരിശോധനയ്ക്ക് വിധേയരാക്കാൻ താൻ കൊണ്ടുവരാൻ തയാറാണ്. എന്നാൽ ഇവരെ ക്രൂശിക്കുന്നവർ ആക്രമിക്കപ്പെട്ട നടിയെയും പൾസർ സുനിയെയും നുണപരിശോധനയ്ക്ക് കൊണ്ടുവരുമോ എന്നും സലിംകുമാർ ചോദിക്കുന്നുണ്ട്.
The post നടിയെയും പൾസർ സുനിയെയും നുണപരിശോധനയ്ക്ക് വിധേയരാക്കണം-സലിംകുമാർ appeared first on Daily Indian Herald.