തിരുവനന്തപുരം :ക്വാറിക്കുള്ള ദൂരപരിധി 50 മീറ്ററായി ചുരുക്കുകയും അനുമതിയുടെ കാലാവധി 5 വര്‍ഷമായി ഉയര്‍ത്തുകയും ചെയ്ത സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് വി.എം. സുധീരൻ ആവശ്യപ്പെട്ടു .ആവശ്യമുന്നയിച്ച് വി.എം. സുധീരൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കത്ത് നൽകി.പാരിസ്ഥിതിക ദുരന്തത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന കേരളത്തെ കൂടുതല്‍ പാരിസ്ഥിതിക-സാമൂഹിക പ്രത്യാഘാതങ്ങളിലേക്ക് എത്തിക്കുന്ന നടപടിയാണ് ഇതെന്നും സുധീരൻ പറഞ്ഞു . യാതൊരു നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ അനധികൃത ക്വാറികള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നു എന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് ഈ നടപടി. ജനജീവിതം ദുസ്സഹമാക്കുന്ന ക്വാറികള്‍ക്കെതിരെ സംസ്ഥാനത്തിന്റെ പലഭാഗത്തും ശക്തമായ സമരങ്ങള്‍ നടന്നുവരികയാണ്.
കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പടെയുള്ള പല വിദഗ്ധ സമിതികളുടെയും റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തുന്ന ആശങ്കകളും മുന്നറിയിപ്പുകളും പാടെ അവഗണിച്ചുകൊണ്ടുള്ള തീരുമാണ് ഇത്. പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കോടികള്‍ മുടക്കി പരസ്യം നല്‍കുകയും വിപുലമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്ത് ഹരിതകേരളം പരിപാടിയുമായി മുന്നോട്ടു പോകുന്നു എന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ തന്നെ പരിസ്ഥിതി നാശത്തിലേക്ക് നാടിനെ എത്തിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നത് തികഞ്ഞ വിരോധാഭാസവും വിചിത്രവുമാണ്. പ്രത്യാഘാതങ്ങളെക്കുറിച്ച് വേണ്ടത്ര പരിശോധന സത്യസന്ധമായി നടത്താതെ ഇപ്പോള്‍ എടുത്തിട്ടുള്ള തീരുമാനം എത്രയും വേഗത്തില്‍ പിന്‍വലിക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.
The post ക്വാറിക്കുള്ള ഇളവ്: സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് വി.എം. സുധീരൻ appeared first on Daily Indian Herald.