സിനിമാ ഡെസ്‌ക്
തിരുവനന്തപുരം: ക്വട്ടേഷൻ സംഘം കാറിനുള്ളിൽ വച്ച് ആക്രമിച്ച നടിയുടെ വെളിപ്പെടുത്തൽ നടനു പുലിവാലാവും. ആക്രമണത്തിനു ആസൂത്രണം ചെയ്യുകയും നേതൃത്വം കൊടുക്കുകയും ചെയ്ത നടന്റെ ബിനാമി ഇടപാടുകൾ സംബന്ധിച്ചുള്ള വെളിപ്പെടുത്തൽ ആക്രമണത്തിനിരയായ നടി നടത്തിയതിനു പിന്നാലെയാണ് ആദായനികുതി വകുപ്പ് നടന്റെ സ്വത്തും വിവരങ്ങളും സംബന്ധിച്ചുള്ള അന്വേഷണം ആരംഭിക്കാൻ തുടങ്ങിയത്.
നടന്റെ 22 കോടി രൂപയുടെ ബിനാമി സ്വത്ത് തന്റെ പേരിലുണ്ടെന്നാണ് നടി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയിലെ പ്രമുഖ നടന്റെയും, സംവിധായകന്റെയും സഹനടന്റെയും പേരിൽ ഇത്തരത്തിൽ ആക്രമണത്തിന്റെ ഗൂഡാലോചന നടത്തിയ നടന്റെ ബിനാമി സ്വത്തുണ്ടെന്നവിവരമാണ് പ്രാഥമിക അന്വേഷണത്തിൽ തന്നെ ആദായ നികുതി വകുപ്പിനു ലഭിച്ചിരിക്കുന്നത്.
കേസിൽ ആദ്യ ചാർജ് ഷീറ്റ് രേഖപ്പെടുത്തിയ ശേഷം ഇന്നലെ എടുത്ത രണ്ടാം മൊഴിയിലാണ് നടന്റെ ബിനാമി സ്വത്ത് അടക്കമുള്ള പൂർണവിവരങ്ങൾ നടി പൊലീസിനു മുന്നിൽ വെളിപ്പെടുത്തിയത്.
പ്രമുഖ നടനുമായി തനിക്കു പല ബിസിനസ് ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും നടി മുഖ്യമായി മൊഴി നൽകിയിട്ടുണ്ട്. നടന്റെ പല റിയൽ എസ്റ്റേറ്റ് ബിസിനസിലും താൻ പങ്കാളിയാണ്. കൊച്ചി, തിരുവന്തപുരം, തൃശ്ശൂർ, ചെന്നൈ, ബാംഗ്ലൂർ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ വീടുകൾ വാങ്ങിയിട്ടുള്ളതും തന്റെ പേരിലാണ്. ആദായ നികുതി വെട്ടിപ്പിനു വേണ്ടിയാണ് ഇത്തരം ഇടപാടുകൾ നടൻ ചെയ്തതെന്നും മൊഴിയിൽ പറയുന്നു.
ആദ്യ ഭാര്യയുമായി വിവാഹബന്ധം വേർപ്പെടുത്തിയതോടെ ഈ സ്വത്തുകൾ നടന്റെ പങ്കാളിയായ സംവിധായകന്റെ പേരിലേക്ക് മാറ്റി രജിസ്റ്റർ ചെയ്യണമെന്നും നടൻ ആവശ്യപ്പെട്ടിരുന്നു. പക്ഷെ താൻ അതിനു വഴങ്ങിയില്ല. ആദ്യഭാര്യയുടെ പേരിലേക്ക് മാത്രമേ താൻ ഇവ കൈമാറ്റം ചെയ്യുകയോ എഴുതി നൽകുകയോ ചെയ്യൂവെന്നും താൻ നിർബന്ധം പിടിച്ചതായും നടി നൽകിയ മൊഴിയിൽ വ്യക്തമായ സൂചനയുണ്ട്.
ആക്രമിക്കപ്പെട്ട ശേഷം നടി നൽകിയ ആദ്യ മൊഴിയിൽ ഈ നടനെ കുറിച്ചുള്ള പരാമർശങ്ങൾ ഇല്ലായെങ്കിലും രണ്ടാമത് നൽകിയ മൊഴിയിൽ അങ്ങനെയല്ല. പ്രമുഖനും സംവിധായകനും തന്നെ വരുതിയിൽ നിർത്താൻ പല ആവർത്തി പലവിധത്തിൽ ശ്രമിച്ചിട്ടുണ്ട്. സിനിമയിലുള്ള പല സുഹൃത്തുക്കളിലൂടെ തന്നെ ഭീഷണിപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്. തന്നെ സിനിമയിൽ നിന്നും പുറത്താക്കുവാനും പലരോടും ഈ നടൻ ആവശ്യപ്പെട്ടിരുന്നു. ഈ ഭീഷണികൾ ഒന്നും ഫലം കാണാത്തതിനാൽ ആയിരിക്കാം നടൻ തന്നെ അപായപ്പെടുത്താനുള്ള ക്രൂരതയ്ക്ക് ശ്രമിച്ചതെന്നും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് നടിയുടെ രണ്ടാമത്തെ മൊഴിയിൽ ഉള്ളത്.
ആദ്യമൊഴി രേഖപ്പെടുത്തിയത് അക്രമം നടന്ന് മൂന്ന് മണിക്കൂറിനുള്ളിലാണ്. മജിസ്ട്രേറ്റിന് രഹസ്യമൊഴിയും നൽകി. ഈ രണ്ടു മൊഴികളിലും അക്രമി ‘മാഡം ഇത് ക്വട്ടേഷനാണ് സഹകരിക്കണം’ എന്ന് പറഞ്ഞാണ് അക്രമം ആരംഭിച്ചതെന്നു പറയുന്നുണ്ട്. ആരുടെ ക്വട്ടേഷൻ എന്ന ചോദ്യം പൊലീസ് ചോദിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിരുന്നില്ല. അക്രമിക്കപ്പെട്ട ദിവസത്തെ സംഭവങ്ങളാണ് ഈ മൊഴികളിലുള്ളത്. അക്രമത്തിന്റെ ആഘാതത്തിൽ പറയാൻ വിട്ടുപോയ കാര്യങ്ങളാണ് ഇപ്പോൾ നടി പറഞ്ഞിരിക്കുന്നത്.
ഏതാണ്ട് 22 കോടി രൂപയോളം വരുന്ന സ്വത്ത് തന്റെ പേരിൽ എഴുതി വെയ്ക്കാൻ നിർബന്ധിച്ചുവെന്ന് നടി തുറന്നു പറയുന്നതോടെ മറ്റൊരു കേസിന്റെ ഫയലാണ് തുറക്കപ്പെടുന്നത്. അത് സാമ്പത്തിക കുറ്റകൃത്യമാണ്. അനധികൃതമായി സമ്പാദിച്ച പണം നടനെ മറ്റൊരു കേസിൽ കുടുക്കുകയാണ്. വലിയ നികുതി വെട്ടിപ്പാണ് ഇതോടെ പുറത്തു വരുന്നത്. നടന്റെ ആദ്യ ഭാര്യ, അക്രമിക്കപ്പെട്ട നടിയെ സ്വന്തം സഹോദരിയായാണ് കരുതിപ്പോന്നത്. ആ ബന്ധത്തെ ദുരുപയോഗം ചെയ്താണ് സാമ്പത്തിക കുറ്റകൃത്യത്തിന് തന്നെ ഉപയോഗിച്ചതെന്നും നടി വ്യക്തമാക്കുന്നു. രണ്ടാമത്തെ കേസിൽ നടി മാപ്പു സാക്ഷിയാവുകയാണ്. രക്ഷപ്പെടാനായി ഈ സ്വത്ത് തന്റെയല്ല എന്ന് നടൻ വാദിച്ചാൽ 22 കോടി രൂപയുടെ സമ്പത്ത് സർക്കാരിലേയ്ക്ക് വന്നു ചേരും.
തെളിവുകളുടെ അടിസ്ഥാനത്തിൽ സാമ്പത്തിക കുറ്റകൃത്യക്കേസ് അന്വേഷണം ആരംഭിക്കുന്നതോടെ നടന്റെ സ്വത്തുകളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും. ശേഷമായിരിക്കും വിശദമായ അന്വേഷണം ബന്ധപ്പെട്ട ഏജൻസികൾ ആരംഭിക്കുക. നടി അക്രമിക്കപ്പെട്ടത് ഇരുതലയുള്ള വാളായി മാറിക്കഴിഞ്ഞു. അക്രമ സംഭവത്തിലെ ഒന്നാം പ്രതിയുടെ സഹതടവുകാരൻ പൊലീസിനു നൽകിയ മൊഴിയിൽ കൂടി നടന്റെ പേര് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനൊപ്പം സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾ കൂടി എത്തുന്നതോടെ കുരുക്ക് മുറുകും.
നടി അക്രമിക്കപ്പെട്ട സംഭവത്തിൽ ക്വട്ടേഷൻ പുറത്തു കൊണ്ടുവരാൻ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സർക്കാരും സത്യം പുറത്തു വരണം എന്നാഗ്രഹിക്കുന്നു. നിരവധി ബിനാമി ഇടപാടുകാരുള്ള നടന് രാഷ്ട്രീയബന്ധങ്ങളും ഉണ്ട്. കോൺഗ്രസിലെ ഒരു എംഎൽഎയും നടന്റെ ബിനാമിയാണ് എന്നാണ് സൂചന. ആദ്യഘട്ട അന്വേഷണത്തിനു ശേഷം നടനും പങഅകാളിക്കുമെതിരെ പൊലീസ് കണ്ണി മുറുക്കിയത് ബുദ്ധിപരമായാണ്. ഇവരുടെ അറസ്റ്റ് കൂടുതൽ അടുത്തെത്തി എന്ന സൂചനകൾ കൂടുതൽ വ്യക്തമാവുകയാണ്.
The post ആക്രമിക്കപ്പെട്ട നടിയുടെ വെളിപ്പെടുത്തൽ നടനു കുരുക്കാകും: 22 കോടിയുടെ ബിനാമി സ്വത്തിൽ ആദായ നികുതി വകുപ്പിന്റെ അന്വേഷണം; നടനും സുഹൃത്തായ സംവിധായകനും കുടുങ്ങും appeared first on Daily Indian Herald.