കൊണ്ടോട്ടി : ബൈക്കില്‍ ടാങ്കര്‍ ലോറിയിടിച്ച് മലപ്പുറം സ്വദേശികളായ രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കൊണ്ടോട്ടി പള്ളിക്കൽ ഏറൻ കോളിൽ വീട്ടിൽ മുഹമ്മദ് കുട്ടിയുടെ മകൻ എ.എം. ഫവാസ് മുഹമ്മദ് (22), ഉരിക്കാശ്ശേരി, ഈസ്റ്റ് വടക്കൻ മുറിയിൽ, കരുവാട്ട് ഹൗസിൽ ഉബൈദുള്ളയുടെ മകൻ മുഹമ്മദ് ഹാഫിഖ് (22) എന്നിവരാണ് മരിച്ചത്. കഴക്കൂട്ടം മരിയൻ എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥികളായ ഇരുവരും നാട്ടിലേക്ക് പോകുകയായിരുന്നു
വൈകുന്നേരം നാലുമണിക്ക് ദേശീയ പാതയില്‍ കലവൂര്‍ ബ്ലോക്ക് ജംഗ്ഷനിലായിരുന്നു അപകടം. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. . അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇവരെ ആ സമയം എത്തിയ എസ്.കെ.എസ്.എസ്.എഫ് തിരുവനന്തപുരം സ്വാന്തനം കെയർ ആംബുലൻസിലും കലവൂരിലെ എസ്.കെ.എസ്.എസ്.എഫ് വിഖായ ആംബുലൻസിലും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉഴുന്നന്‍ ഷാഹിനയാണ് മുഹമ്മദ് ആഫിഖിന്റെ മാതാവ്: സഹോദരിമാര്‍: സുമയ്യ, സഫ, മര്‍വ, ഷൈമ. അസ്മയാണ് ഫവാസ് മുഹമ്മദിന്റെ മാതാവ്. സഹോദരങ്ങള്‍.ആത്തിഫ് മുഹമ്മദ്,റിദ,റഫ.
The post ബൈക്കില്‍ ടാങ്കര്‍ലോറിയിടിച്ച് രണ്ട് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു appeared first on Daily Indian Herald.