Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

കത്തിനെ കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുത്.”വ്യാജകത്തിനെ”പറ്റി അന്വേഷിക്കേണ്ടെന്ന് സര്‍ക്കാര്‍,ഒരിടവേളക്ക് ശേഷം കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് ശക്തമാകുന്നു.എന്ത് ചെയ്യണമെന്നറിയാതെ ഹൈക്കമാന്റ്.

$
0
0

തിരുവന്തപുരം:മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി രമേശ് ചെന്നിത്തല ഹൈക്കമാന്റിനയച്ചെന്ന് പറഞ്ഞ് പുറത്ത് വന്ന കത്തിനെ കുറിച്ച് യാതൊരു അന്വേഷണവും വേണ്ടെന്ന് പോലീസിന് നിര്‍ദ്ദേശം.കത്തിന് പുറകേ പോയാല്‍ അത് കൂടുതല്‍ കുഴപ്പമാകുമെന്ന് കണ്ടാണ് തുടക്കത്തില്‍ തന്നെ അന്വേഷണം വേണ്ടെന്ന നിലപാടെടുത്ത് സര്‍ക്കാര്‍ തടി തപ്പിയിരിക്കുന്നത്.ഉമ്മന്‍ ചാണ്ടിയെ നേരിട്ട് വിമര്‍ശിക്കുന്ന കത്തിനെ കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിലപാട്.അങ്ങിനെ ഒരു കത്ത് താന്‍ എഴുതിയിട്ടില്ലെന്ന് സംഭവം വിവാദമായ ദിവസം തന്നെ ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.ഹൈക്കമാന്റിന് കോണ്‍ഗ്രസ്സ് നേതാക്കള്‍ കത്തെഴുതുമ്പോള്‍ സാധാരണ പാലിക്കാറുള്ള കീഴ്‌വഴക്കങ്ങള്‍ ഈ കത്തിലില്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല പക്ഷേ കത്തിനവസാനം ഇട്ട ഒപ്പിനെ കുറിച്ച് കാര്യമായ വിശദീകരണം നല്‍കിയിരുന്നില്ല.ഒപ്പ് വ്യാജമായി ഇടാന്‍ കഴിവുള്ള ഒരുപാട് പേര്‍ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.കത്ത് വിവാദമായതോടെ അന്വേഷണം നടത്തണമെന്ന ആവശ്യവും വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു.ഉമ്മന്‍ ചാണ്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള കത്ത് രമേശിന്റേതല്ലെങ്കില്‍ വിശദമായി അന്വേഷിക്കണമെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്റേയും ആവശ്യം.

 

എന്നാല്‍ കത്ത് ഇല്ല എന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് വ്യക്തമാക്കിയതോടെ പ്രശ്‌നങ്ങള്‍ എല്ലാം തീര്‍ന്നെന്നായിരുന്നു പിന്നീട് കോണ്‍ഗ്രസ്സ് നേതാക്കള്‍ സ്വീകരിച്ച നിലപാട്.തന്റെ പേരില്‍ വ്യാജക്കത്തയച്ചു എന്ന് പറഞ്ഞ ചെന്നിത്തലയും ഇപ്പോള്‍ അന്വേഷണത്തിന് മുന്‍കൈ എടുക്കുന്നില്ല.
അതേസമയം കത്ത് ആദ്യം പ്രസിദ്ദീകരിച്ച ഇംഗ്ലീഷ് ദിനപത്രം എക്‌ണോമിക് ടൈംസ് ഇപ്പോഴും കത്തുണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.കത്ത് വ്യാജമാണെങ്കില്‍ അത് വാര്‍ത്തയായി നല്‍കിയ മാധ്യമങ്ങള്‍ക്ക് നേരെ നിയമ നടപടി സ്വീകരിക്കാമെന്നിരിക്കെയാണ് കോണ്‍ഗ്രസ്സ് നേതാക്കളുടെ ഈ ഒളിച്ചോട്ടമെന്നതും ശ്രദ്ദേയമാണ്.കത്തിനെ കുറിച്ച് യാതൊരു അന്വേഷണത്തിന്റേയും ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം പറഞ്ഞത്.അങ്ങിനെ ഒരു കത്തില്ലെന്ന് കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കിയതോടെ അന്വേഷണത്തിന്റെ സാഹചര്യം ഇല്ലാതായെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു.

ഇനി അന്വേഷണമെങ്ങാനും വന്നാല്‍ ഈ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമായ ചര്‍ച്ചകളിലേക്ക് പോകുമോ എന്ന് എ ഗ്രൂപ്പ് ഭയക്കുന്നതിനാലാണ് അന്വെഷണമെന്ന ആവശ്യം അവര്‍ ഇത് വരെ മുന്നോട്ട് വയ്ക്കാത്തതെന്ന് ഐ ഗ്രൂപ്പിലെ ചില വക്താക്കള്‍ പറയുന്നു.തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ തന്നെയാണ് കത്തില്‍ പറയുന്നതെന്ന് അവ രഹസ്യമായി സമ്മതിക്കുന്നുമുണ്ട്.കത്തില്‍ പറഞ്ഞതിന് സമാനമായ ചില പരാമശ്ങ്ങളാണ് കരുണാകരന്‍ അനുസ്മരണത്തിന്റെ ഭാഗമായി രമേശിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലും ഉണ്ടായിരുന്നതാണ്.കത്തിന് പിന്നില്‍ കോണ്‍ഗ്രസ്സ് നേതാക്കളില്‍ ചിലര്‍ തന്നെയാണെന്ന തിരിച്ചറിവാണ് ഇപ്പോള്‍ അന്വേഷണം വേണ്ടെന്ന നിലപാടിലേക്ക് സര്‍ക്കാരിനെ എത്തിച്ചതെന്നും വിലയിരുത്തപ്പെടുന്നു.എന്തായാലും കത്തും ഫേയ്‌സ്ബുക്കും കോണ്‍ഗ്രസ്സ് ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ പുതിയ തലങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഐ ഗ്രൂപ്പ് മുന്നോട്ട് വെക്കുന്നത് നേതൃമാറ്റം തന്നെയെന്നത് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ കേന്ദ്ര നേതൃത്വം അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്.


Viewing all articles
Browse latest Browse all 20532

Trending Articles