കോഴിക്കോട്:കോഴിക്കോട് തൊണ്ടയാട് ബൈപാസ് ജംക്ഷനില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസ് മറിഞ്ഞ് ഇരുപതു പേര്‍ക്കു പരുക്കേറ്റു.രണ്ടുപേരുടെ നില ഗുരുതരമാണ്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അപകടം നടക്കുമ്പോള്‍ ബസ്സില്‍ 25 യാത്രക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബസ്സിന്റെ മുന്‍വശത്തെ ഗ്ലാസ്സ് പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. 7 ആംബുലന്‍സുകളിലായി പരിക്കേറ്റവരെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
The post കോഴിക്കോട്ട് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക് appeared first on Daily Indian Herald.