Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

ശാലു കുര്യന്‍ വില്ലത്തി…സീരിയലില്‍ മാത്രമല്ല വേദിയിലും

$
0
0

കൊച്ചി :സീരിയല്‍ നടി ശാലു കുര്യന്‍ വില്ലത്തിയെന്നാ പറച്ചില്‍ !.സീരിയലില്‍ മാത്രമല്ല വേദിയിലും വില്ലത്തിയാണത്രേ !..ചന്ദനമഴ എന്ന സീരിയലിലൂടെ വില്ലത്തിയായി പ്രേക്ഷക മനസുകളില്‍ ഇടം നേടിയ താരമാണ് ശാലു കുര്യന്‍. ഒരു വില്ലത്തിയെ ജനങ്ങള്‍ ഇത്രത്തോളം സ്‌നേഹിക്കുന്നതും ശാലുവിന്റെ വര്‍ഷ എന്ന കഥാപാത്രം വന്നതോടെയാണ്. മിനിസ്‌ക്രീനില്‍ വില്ലത്തിയായ വര്‍ഷയും അഭിഷേകും പൊതുവേദിയിലും വഴക്കളികളായി ഞെട്ടിച്ചു. പരമ്പരയിലെ ഭാര്യാഭര്‍ത്താക്കന്മാരായല്ല റിമി ടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്നിലെ അതിഥികളായാണ് ഇരുവരും എത്തിയത്.shalu-kurian-dih
സീരിയലില്‍ കാണുന്ന വില്ലത്തി വര്‍ഷയുമായി തരിമ്പും സാമ്യമില്ലാത്ത ശാലുവിനെയാണ് ഒന്നും ഒന്നും മൂന്നില്‍ പ്രേക്ഷകര്‍ കണ്ടത്. സാരിയുടുത്ത് പക്വതയാര്‍ന്ന യുവതിയായാണ് എത്തിയത്. ചാനല്‍ പരിപാടിയിലൂടെ അവതാരകനായെത്തിയ പ്രതീഷ് നന്ദനും മഴവില്‍ മനോരമയില്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന നോക്കെത്താ ദൂരത്ത് എന്ന സീരിയല്‍ ഉള്‍പ്പെടെ ഒട്ടേറെ വിശേഷങ്ങള്‍ പങ്കുവെക്കാനുണ്ടായിരുന്നു.
സ്‌ക്രീനില്‍ പരസ്പരം വഴക്കിട്ടു നിറഞ്ഞാടുന്ന ശാലുവിനെയും പ്രതീഷിനെയും ഒന്നും ഒന്നും മൂന്നിന്റെ വേദിയില്‍ റിമി വഴക്കാളികളായി, റിമിക്കുവേണ്ടിയുള്ള ഒരഭിനയം മാത്രമായിരുന്നു പക്ഷെ അത്. തീര്‍ന്നില്ല ശാലുവിനൊപ്പം പ്രിയതമന്‍ മെല്‍വിനും വേദിയിലേക്കെത്തിയിരുന്നു. മെല്‍വിനെ കണ്ടെത്തിയതിന്റെ ക്രെഡിറ്റ് മുഴുവന്‍ മനോരമയുടെ എംഫോര്‍മാരി.കോമിനാണ് ശാലു നല്‍കുന്നത്.ശാലു കുര്യന്‍ ഇപ്പോല്‍ ഭര്‍ത്താവ് മെല്‍വിനൊപ്പം മുംബൈയില്‍ സ്ഥിരതാമസക്കാരാണ്. പത്തനംതിട്ടയിലെ റാന്നിയാണ് സ്വദേശം. മൂന്ന് വര്‍ഷമായി കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ പിആര്‍ മാനേജരാണ് മെല്‍വിന്‍.ഇവരുടെ വിവാഹം അടുത്തയിടെ നടന്നു. ഞങ്ങളുടേത് പ്രണയ വിവാഹമല്ല എന്ന് ശാലു പറയുന്നു.shalu-kurian-7 പക്ക അറേഞ്ച്ഡ് ആണ്. എംഫോര്‍ മാരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ വന്ന ആലോചനയാണ്. പ്രൊഫൈല്‍ കണ്ട് ഇഷ്ടപ്പെട്ട അദ്ദേഹം വിളിക്കുകയായിരുന്നു. എന്റെ അമ്മയോടാണ് ആദ്യം സംസാരിച്ചത്. പെണ്ണുകാണാന്‍ വന്നപ്പോളാണ് ആദ്യമായി കണ്ടത്. വീട്ടുകാര്‍ക്കെല്ലാം ഇഷ്ടമായി. അഭിനയം തുടരും വിവാഹ ശേഷവും അഭിനയം തുടരും എന്ന് ശാലു വ്യക്തമാക്കി. പക്ഷെ പണ്ടത്തെ പോലെ തിരക്കാവില്ല. സീരിയല്‍ വര്‍ക്കുകള്‍ കുറയ്ക്കും. അദ്ദേഹത്തിനും അഭിനയം തുടരുന്നതില്‍ എതിര്‍പ്പില്ല. ഇപ്പോള്‍ സീരിയലില്‍ നിന്ന് ചെറിയ അവധി എടുത്തിരിയ്ക്കുകയാണ്. ശാലുവിനെ ശ്രദ്ധേയാക്കി ചന്ദനമഴയിലെ വര്‍ഷ നെഗറ്റീവ് കഥാപാത്രമാണ്. ഭര്‍ത്താവിനോട് സ്‌നേഹമാണെങ്കിലും, ഭര്‍തൃവീട്ടില്‍ എന്നും പ്രശ്‌നക്കാരിയാണ് വര്‍ഷ. താന്‍ ഒരിക്കലും വര്‍ഷയെ പോലെ ആകില്ല എന്ന് ശാലു കുര്യന്‍ പറഞ്ഞിട്ടുണ്ട്.എന്നാല്‍ എന്നും വില്ലത്തിയായിട്ടാണ് ശാലു അറിയപ്പെടുന്നത് .

The post ശാലു കുര്യന്‍ വില്ലത്തി…സീരിയലില്‍ മാത്രമല്ല വേദിയിലും appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles