Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

ചാംപ്യൻസ് ട്രോഫിയിൽ കോഴക്കളി: കോഴ തുറന്നു പറഞ്ഞ് ഹർദിക് പാണ്ഡ്യ; രാജ്യത്തെ ഒറ്റു കൊടുത്ത ആ ചതിയൻ ആര്

$
0
0

സ്‌പോട്‌സ് ഡെസ്‌ക്

ന്യൂഡൽഹി: ചാംപ്യൻ ട്രോഫിയിൽ പാക്കിസ്ഥാനോടു ഇന്ത്യൻ ടീം ഏറ്റുവാങ്ങിയ ദയനീയ തോൽവിയുടെ ഞെട്ടൽ ഏറ്റുമാറും മുൻപ് കളി കോഴക്കളിയായിരുന്നു എന്നു തുറന്നു പറച്ചിലുമായി ഇന്ത്യൻ താരം രംഗത്ത്. കളിയിൽ കോഴകലർന്നു എന്നു വ്യക്തമായ സൂചന നൽകിയാണ് ഇന്ത്യൻ താരവും കളിയിലെ ഇന്ത്യൻ ഹീറോയുമായ ഹർദിക് പാണ്ഡ്യയാണ് ഇപ്പോൾ ട്വീറ്റിലൂടെ വിവാദത്തിനു തുടക്കമിട്ടിരിക്കുന്നത്.
മത്സരത്തിൽ ബാറ്റിംഗിലും ബൗളിംഗിലുമെല്ലാം ഇന്ത്യ സമ്പൂർണ്ണ പരാജയമായിരുന്നു. പരാജയത്തെ കുറിച്ച് ഓൾ റൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയുടെ ട്വീറ്റ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. ‘ കൂട്ടത്തിൽ ഒരാൾ തന്നെയാണ് ഞങ്ങളെ ചതിച്ചത്. എന്തിന് മറ്റുള്ളവരെ പറയണം.’ എന്നായിരുന്നു പാണ്ഡ്യയുടെ ട്വീറ്റ്. സംഭവം ഉടനെ തന്നെ വൈറലായി മാറിയെങ്കിലും വിവാദം മണത്ത താരം പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഹാർദ്ദികിന്റെ ട്വീറ്റ് സഹതാരങ്ങളായ രവീന്ദ്ര ജഡേജയേയും ജസ്പ്രീത് ബുംറെയേയും ലക്ഷ്യം വച്ചുളളതാണെന്നാണ് കരുതപ്പെടുന്നത്.
പന്തു കൊണ്ടും ബാറ്റു കൊണ്ടും നിർണ്ണായക പ്രകടനം പുറത്തെടുത്ത പാണ്ഡ്യ മാത്രമായിരുന്നു ഇന്ത്യൻ നിരയിൽ അൽപ്പമെങ്കിലും പിടിച്ചു നിന്നത്. ഒരറ്റത്ത് എല്ലാവരും കർത്തവ്യം മറന്ന് കൂടാരം കയറിയപ്പോൾ ധീരമായി തന്നെയായിരുന്നു പാണ്ഡ്യയുടെ ഒറ്റയാൾ പോരാട്ടം. 32 പന്തിൽ നിന്നും റെക്കോർഡ് വേഗത്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയ പാണ്ഡ്യ പോരായ്മ ഇന്ത്യൻ താരങ്ങളുടെ സമീപനത്തിൽ തന്നെയാണ് അല്ലാതെ പിച്ച് സ്വഭാവം മാറിയതല്ലെന്ന് അടിവരിയിട്ടു. 43 പന്തിൽ നിന്നും 76 റൺസെടുത്ത താരം ആറ് കിടിലൻ സിക്സറുകളും പറത്തിയിരുന്നു. രവീന്ദ്ര ജഡേജയുമായുള്ള ആശയക്കുഴപ്പമാണ് പാണ്ഡ്യയുടെ റണ്ണൗട്ടിന് വഴിയൊരുക്കിയത്. റണ്ണൗട്ടായതിലുള്ള അസംതൃപ്തി പാണ്ഡ്യ മറച്ചുവെച്ചതുമില്ല. തന്നെ റണ്ണൗട്ടാക്കിയ ജഡേജയെ ആണോ അതോ നോബോളുകൾ വഴങ്ങി ഇന്ത്യയുടെ പരാജയത്തിന് മുഖ്യകാരണം ആയ ബുംറയെയാണോ പാണ്ഡ്യ ട്വിറ്ററിൽ ലക്ഷ്യം വെച്ചത് എന്ന കാര്യം ഉറപ്പില്ല.
എന്നാൽ, കളി കോഴക്കളിയായിരുന്നു എന്ന സൂചന പാക്കിസ്ഥാൻ ഡ്രസിങ് റൂമിൽ നിന്നും പുറത്തു വന്നിട്ടുണ്ട്.

The post ചാംപ്യൻസ് ട്രോഫിയിൽ കോഴക്കളി: കോഴ തുറന്നു പറഞ്ഞ് ഹർദിക് പാണ്ഡ്യ; രാജ്യത്തെ ഒറ്റു കൊടുത്ത ആ ചതിയൻ ആര് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20539

Trending Articles