ബാര്‍ബി പ്രേമം, ഒരു കാലത്ത് ബാര്‍ബി പാവയെ കണ്ട് കൊതിച്ചവര്‍ നിരവധിയാണ്. കാലം ടെക്‌നോളജിയില്‍ ഇത്രയും മുന്നോട്ട് പോയിട്ടും അതില്‍ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നതാണ് അത്ഭുതം. കുട്ടികളുടെ കളിപ്പാട്ടമായ ബാര്‍ബിയോടുള്ള ആരാധനമൂത്ത് ഈ 46-കാരി ചെയ്തത് എന്തെന്നല്ലേ! കൈയിലിരിക്കുന്ന കാശെടുത്ത് പാവയെ പോലെ ആകാന്‍ ആര്‍ക്കെങ്കിലും താല്‍പര്യം കാണുമോയെന്ന ചോദ്യത്തിന് ഉത്തരമാണ് 46-കാരി റേച്ചല്‍ ഇവാന്‍സ്. പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് തനി ബാര്‍ബി ‘ലുക്കിലാണ്’ ആശാത്തിയുടെ നടപ്പ്.
20,000 പൗണ്ട് ചെലവാക്കിയാണ് റേച്ചല്‍ ബാര്‍ബി പാവയായി മാറിയത്. കഴിഞ്ഞ 11 വര്‍ഷക്കാലത്തിനിടെ പല തവണ റേച്ചല്‍ ഓപ്പറേഷന്‍ ടേബിളില്‍ ഇതിനായി സമയം ചെലവഴിച്ചു. മുഖത്തും, ശരീരത്തിലെയും ഒരു പരിധി വരെയുള്ള എല്ലാ ഭാഗത്തും കത്തി പണിയെടുത്തു. ഒടുവില്‍ ചിരി പോലും സമാനമാക്കാന്‍ സ്ഥായിയായ ഒരു ചിരി കൂടി റേച്ചല്‍ മുഖത്ത് ഫിറ്റ് ചെയ്യിച്ചു. ബാര്‍ബിയുടേത് പോലൊരു ചിരിയാണ് ഇതുവഴി ഇവര്‍ സ്വപ്‌നം കാണുന്നത്. താന്‍ ജീവിക്കുന്നതും, ചിന്തിക്കുന്നതും എല്ലാം ബാര്‍ബിയെ പോലെയാണെന്നാണ് റേച്ചല്‍ പറയുന്നു.

OMG: My Barbie Body – DARREN IS ALWAYS LEFT OUTSIDE THE BOX WHEN IT COMES TO KERRYS LIFESTYLE
ഓപ്പറേഷന്‍ ചെയ്ത് ചുമ്മാ വീട്ടിലിരിക്കുകയല്ല റേച്ചല്‍ ചെയ്യുന്നത്. തന്റെ ബാര്‍ബി ലുക്ക് പിടിച്ചുനിര്‍ത്താന്‍ ആഴ്ചയില്‍ അഞ്ച് ദിവസം ജിമ്മില്‍ പോയിരിക്കും ഈ 46-കാരി. തന്റെ ജീവിതശൈലിയെക്കുറിച്ച് വെബ്‌സൈറ്റില്‍ വിശദമായി എഴുതുന്നുണ്ട് ഇവര്‍. എന്നാല്‍ ഇതുവരെ വിവാഹത്തിന് പറ്റിയ ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല ഈ ബാര്‍ബിക്ക്. ഒരു കുട്ടിയുടെ അമ്മയായ സമയത്ത് ഇത് താന്‍ കണ്ടെത്തിയെന്ന് ധരിച്ചെങ്കിലും കാര്യങ്ങള്‍ മുന്നോട്ട് പോയില്ല. ബാര്‍ബി ഒരിക്കലും തന്നെ വിട്ടുപോകില്ലെന്നതാകും ഒരുപക്ഷെ ഇതിന് കാരണമെന്ന് റേച്ചല്‍ പറയുന്നു.
എന്തായാലും മനുഷ്യനായി പിറന്നിട്ട് പാവയായി ജീവിക്കാന്‍ ആഗ്രഹിക്കുകയാണ് റേച്ചല്‍ ഉള്‍പ്പെടെയുള്ള ഏതാനും ബാര്‍ബി പ്രേമികള്‍. ഇവരുടെയൊക്കെ ഒപ്പം ജീവിക്കാന്‍ ആളെക്കിട്ടുക അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ!
The post കാശുണ്ടെന്ന് കരുതി ആരെങ്കിലും ഇങ്ങനെയൊക്കെ ചെയ്യുമോ; ബാര്‍ബി ഡോളിനെ പോലെയാകാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത 46-കാരി! appeared first on Daily Indian Herald.