ക്രൈം ഡെസ്‌ക്
ന്യൂഡൽഹി: ആ ഭർത്താവ് അത്ര ക്രൂരനായിരുന്നെന്ന് ആ പെൺകുട്ടി ഒരിക്കലും കരുതിയിരിക്കില്ല. കണ്ണടച്ചു നിന്നാൽ ഒരു സമ്മാനം തരാം എന്നു പറഞ്ഞപ്പോൾ കൊതിയോടെയാവും അവൾ കണ്ണടച്ചു നിന്നിട്ടുണ്ടാകുക. സ്‌നേഹമയിയായ അവൾ മനസ്സിൽ കണ്ടത് ഒരു നെക്ലേസോ കമ്മലോ ആയിരിക്കാം. എന്തെങ്കിലും സ്നേഹോപഹാരങ്ങൾ ആയിരുന്നിരിക്കാം. പക്ഷേ അവൾക്ക് കിട്ടയത് മരണമായിരുന്നു. ക്രൂരതയുടെ നേർസാക്ഷ്യമായ ആ ഭർത്താവ് ഉപഹാരത്തിന് പകരം പ്രതീക്ഷയോടെ കണ്ണടച്ചു നിന്ന ഭാര്യയെ പിന്നിൽ നിന്ന് വയർ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊന്നു.
ഡൽഹിയിലാണ് ഞെട്ടിക്കുന്ന സംഭവം. 24 കാരനായ മനോജ് കുമാറാണ് ഭാര്യ കൊമളിനെ കഴുത്തിൽ വയർ മുറുക്കി കൊലപ്പെടുത്തിയത്. രണ്ട് വർഷം മുമ്പാണ് ഇരുവരും തമ്മിൽ പ്രണയിച്ച് വിവാഹിതരാകുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി പിണക്കത്തിലായിരുന്നു ഇരുവരും. കോമളത്തിന് പരപുരുഷ ബന്ധമുണ്ടെന്ന മനോജ് കുമാറിന്റെ സംശയമാണ് പലപ്പോഴും വഴക്കിന് ഇടയാക്കിയിരുന്നത്. കുറച്ചുമാസമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്നു ഇരുവരും. കഴിഞ്ഞദിവസം തർക്കം പരിഹരിക്കാനായി ഒരു ഉപഹാരവുമായി താൻ വരുന്നുണ്ടെന്ന് മനോജ് കുമാർ അറിയിച്ചതിനെ തുടർന്നാണ് കോമളം വടക്കൻ ഡൽഹിയിലെ ബോണ്ട പാർക്കിലെത്തുന്നത്.
നേരിൽ കണ്ട് കുറച്ചുനേരം ഇരുവരും സംസാരിച്ചുനിന്നു. കുറച്ചു കഴിഞ്ഞപ്പോൾ കണ്ണടച്ച് തിരിഞ്ഞ് നിൽക്ക് ഒരു സർപ്രൈസ് തരാം എന്ന് മനോജ്കുമാർ പറഞ്ഞു. അങ്ങനെ നിന്ന കോമളിനെയാണ് കൈയ്യിൽ കരുതിയ വയർ ഉപയോഗിച്ച് പ്രതി കൊന്നത്.
കൊലനടത്തിയ ശേഷം കോമളിന്റെ മൃതദേഹം ബഞ്ചിൽ ഉപേക്ഷിച്ച് ഇയാൾ സ്ഥലം വിട്ടു. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച ഇയാൾ താൻ എങ്ങനെയാണ് ഭാര്യയെ ഒരു പാഠംപഠിപ്പിച്ചതെന്ന് അവരോട് വിവരിച്ചു. പട്രോളിങ്ങിനിടെ യാദൃച്ഛികമായി ഈ സംഭാഷണം കേൾക്കാനിടയായ ഒരു പോലീസുകാരനാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. തുടർന്ന് പൊലീസിൻറെ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
മദ്യലഹരിയിലായതിനാൽ എവിടെയാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് കൃത്യമായി പറയാൻ കഴിയാതിരുന്നതിനാൽ ആറ് മണിക്കൂർ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് പാർക്കിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
The post ഭർത്താവിനു മുന്നിൽ കണ്ണടച്ചു നിന്നു: ഭാര്യയ്ക്കു സമ്മാനമായി ലഭിച്ചത് മരണം..! appeared first on Daily Indian Herald.